Tag: school kalolsavam

Total 28 Posts

ജില്ലാ കലോത്സവം: പേരാമ്പ്ര ഹയര്‍സെക്കണ്ടി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു; പെണ്‍കുട്ടിക്ക് പരിക്ക്

പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു. ഉള്ള്യേരി സ്വദേശിനിയായ ഫര്‍സാന (21)നാണ് പരിക്കേറ്റത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരിയായ രീതിയില്‍ കവാടം ഉറപ്പിച്ച് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി

മത്സരാര്‍ത്ഥികള്‍ക്ക് വേദികളില്‍ നിന്നും വേദികളിലേക്ക് സൗജന്യയാത്ര; പേരാമ്പ്രയില്‍ റവന്യൂജില്ലാ കലോത്സവത്തിനായുള്ള വാഹനങ്ങള്‍ സജ്ജം

പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമായുള്ള വാഹന സൗകര്യങ്ങ സജ്ജീകരിച്ചതായി ട്രാന്‍സ്‌പോര്‍ട്ടിങ് കമ്മറ്റി അറിയിച്ചു. മുഖ്യ വേദിയായ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള വേദികളിലേക്ക് മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും എന്‍.ഐ.എം എല്‍.പി സ്‌കൂളിന്റെയും ഉള്‍പ്പെടെ മൂന്ന് സ്‌കൂള്‍ ബസ്സുകളാണ്

സ്കൂൾ കലോത്സവ വേദിയിൽ മേമുണ്ട സ്കൂൾ നാടകം ‘ബൗണ്ടറി’ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ ഒഴിപ്പിക്കൽ; പോലീസും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഹൈസ്കൂൾ വിഭാഗം നാടകം അവതരിപ്പിക്കുന്നതിനു മുന്നോടിയായി സദസ്സിലെ മാധ്യമപ്രവർത്തകരെ നീക്കാൻ പോലീസ് ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. കോഴിക്കോട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ ‘ബൗണ്ടറി’ എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പോലീസ് വേദിക്കും പുറത്തും കനത്ത സുരക്ഷ ഒരുക്കിയത്. തളി സാമൂതിരി ഗ്രൗണ്ടിലെ

കോഴിക്കോട്ടെ കലോത്സവ വിവരങ്ങളറിയാന്‍ ‘ഉത്സവം’ മൊബൈല്‍ ആപ്; കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

കോഴിക്കോട്: ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈട്ടാക്കാകുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നത്. കലോത്സവ വിവരങ്ങളറിയാനുള്ള ‘ഉത്സവം’ മൊബൈല്‍ ആപ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ‘ഉത്സവം’ മൊബൈല്‍ ആപ്ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് (‘KITE Ulsavam’)ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരഫലങ്ങള്‍ക്ക് പുറമെ

ജില്ലാ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടി യാസീന്‍ ആനമങ്ങാട്; കൊയിലാണ്ടി ഗവ.മാപ്പിള സ്‌കൂളിലെ ആറാം ക്ലാസുകാരന് നൂന്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ അനുമോദനം

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മര്‍കസ് ഖല്‍ഫാന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥി യാസീന്‍ ആനമങ്ങാടിനെ അനുമോദിച്ചു. കൊയിലാണ്ടി ഗവണ്‍മെന്റ് മാപ്പിള സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്നതോടൊപ്പം സ്ഥാപനത്തില്‍ ഖുര്‍ആന്‍ മനപ്പാടമാക്കി കൊണ്ടിരിക്കുകയാണ് യാസീന്‍. മര്‍കസ് ഖല്‍ഫാന്‍ ഹിഫ്‌സ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ ഉസ് വത്തുന്‍ ഹസന

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള കലോത്സവം, ആവേശത്തോടെ പൂര്‍ത്തിയാവുന്ന ഒരുക്കങ്ങള്‍; അവസാന നിമിഷം കോവിഡ് വിനയാവുമോ?

കോഴിക്കോട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുകയാണ്. മത്സരാര്‍ഥികളായ വിദ്യാര്‍ഥികള്‍ക്ക് പുറമെ നാടിന്റെ ഏറ്റവും വലിയ കലാമാമാങ്കത്തെ ആവേശത്തോടെ വരേവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും. എന്നാല്‍ കോവിഡിന്റെ ബി.എഫ്. 7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് കോവിഡ്

23ാം വര്‍ഷവും സംസ്‌കൃത നാടക വിഭാഗത്തില്‍ കുത്തക നിലനിര്‍ത്തി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; അഭിജ്ഞാന ശാകുന്തളം അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തിലേക്ക്

വടകര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത നാടക മത്സരത്തില്‍ കുത്തക നിലനിര്‍ത്തി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തുടര്‍ച്ചയായി 23 വര്‍ഷമായി സംസ്‌കൃത നാടക മത്സരത്തില്‍ പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഒന്നാം സ്ഥാനം നേടുന്നത്. അഭിജ്ഞാന ശാകുന്തളം എന്ന കഥയാണ് നാടകരൂപത്തില്‍ അവതരിപ്പിച്ചത്. കാലടി സംസ്‌കൃത സര്‍വ്വകലാശാല ലക്ചറര്‍ എം.കെ.സുരേഷ്

കടത്തനാടിന്റെ ജനകീയ ഉത്സവമായി വടകരയിലെ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം; അവസാന ദിന മത്സരങ്ങള്‍ ഏതൊക്കെയെന്നറിയാം

വടകര: ചരിത്രം കുറിച്ചു കൊണ്ട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാലാംദിനം കൂടുതല്‍ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നലെയും. നൃത്തവേദികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോള്‍ തുടര്‍ച്ചയായ നാലാംദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമര്‍ന്നു. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി.