Tag: Ramadan
ദുനിയാവിന്റെ മോഹന വലയത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത് | റമദാൻ സന്ദേശം 17 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി അല്ലാഹു ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചത് അവനെ ആരാധിക്കാനും നന്ദിയോടെ ജീവിക്കാനുമാണ്.നാം ജീവിക്കുന്ന സുഖാഡംബരങ്ങൾ നിറഞ്ഞ ദുനിയാവ് നശ്വരമാണ്.അതിന്റെ കൺകുളിർമയുളള മോഹനഗേഹത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത്. മുആവിയ (റ) ളിറാർ എന്ന മഹാനോട് ചോദിച്ചു: ളിറാർ,അലി എന്നവരെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ.ളിറാർ പറഞ്ഞു: അദ്ദേഹം അതീവ ശക്തിമാനായിരുന്നു. ഖണ്ഡിതമായ
വിനയം: വിശ്വാസിയുടെ മുഖമുദ്ര | റമദാൻ സന്ദേശം 16 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസിയുടെ വിജയത്തിന്റെ രഹസ്യമാണ് വിനയം.സാമ്പത്തികവും ശാരീരികവുമായ കഴിവുകൊണ്ട് താൻ മറ്റുള്ളവരെക്കാൾ മുകളിലല്ല എന്നും എന്നെക്കാൾ മുകളിൽ ഒരുപാട് പേരുണ്ട് എന്നുമുള്ള ധാരണ വിശ്വാസിക്കുണ്ടാവണം.സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരോട് വിനയപൂർവ്വം പെരുമാറാൻ നമുക്ക് സാധിക്കണം.വിനയം പ്രസന്നതയാണ്.വിനയാന്വിതരായ ആളുകളിലേക്ക് മാത്രമേ മറ്റുള്ളവർ ആകർഷിക്കപ്പെടുകയുള്ളൂ. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു തആല അതുതന്നെയാണ്
ബദർ നൽകുന്ന പാഠം| റമദാൻ സന്ദേശം 15 – എം.പി.തഖിയുദ്ധീൻ ഹൈതമി
എം.പി.തഖിയുദ്ധീൻ ഹൈതമി ത്യാഗവും പുണ്യവും ഒരുമിക്കുന്ന പരിശുദ്ധ റമദാനിൽ അതിശക്തമായി അനുസ്മരിക്കപ്പെടുന്ന ഒരു സുദിനമാണ് ബദർ ദിനം.അല്ലാഹുവിന്റെ പരിശുദ്ധ ദീൻ ഈ ലോകത്ത് നിലനിൽക്കുവാൻ കാരണമായ സംഘട്ടനമായിരുന്നു ഇത്.മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഒരു പ്രദേശത്തിന്റെ നാമമാണ് ബദർ എന്നുള്ളത്.ഹിജ്റയുടെ രണ്ടാം വർഷം വിശുദ്ധ റമളാനിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ട അതേ കാലഘട്ടത്തിൽ തന്നെയാണ് അല്ലാഹുവിൻറെ റസൂലും അനുയായികളും
മരണചിന്ത: ആരാധനകൾ ശക്തിപ്പെടുത്താനുള്ള മാർഗ്ഗം | റമദാൻ സന്ദേശം 13 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി നശ്വരമായ ദുനിയാവിലെ സുഖാനുഭൂതികളും ആഹ്ലാദങ്ങളുമെല്ലാം അവസാനിച്ച് ഒരു നിമിഷം മനുഷ്യൻ നിസ്സഹായനായി പോകുന്ന അവസ്ഥയാണ് മരണം.എപ്പോൾ,എവിടെ വെച്ച്, എങ്ങനെ മരിക്കുമെന്ന് ആർക്കും തന്നെയറിയില്ല.സത്യവിശ്വാസികൾ ഏതുസമയവും മരണസ്മരണ കൂടെ കൊണ്ടുനടക്കേണ്ടവരാണ്.മരണത്തെ സ്മരിക്കുക എന്നുള്ളത് ഏറെ പ്രതിഫലാർഹമായ കാര്യം കൂടിയാണ്.ആഇശ ബീവി (റ) നബി (സ) യോടു ചോദിച്ചു: ‘അല്ലാഹുവിന്റെ
പ്രപഞ്ച പരിത്യാഗം: സൃഷ്ടാവിലേക്കടുക്കാനുള്ള മാധ്യമം | റമദാൻ സന്ദേശം 12 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക ഭ്രമങ്ങളിൽ നിന്നും ഹൃദയത്തെ ഒഴിപ്പിച്ചെടുക്കലും അല്ലാഹുവിനോടുള്ള അനുരാഗം കൊണ്ട് ഹൃദയം നിറഞ്ഞു നിൽക്കലുമാണ് സുഹ്ദ് അഥവാ പ്രപഞ്ച പരിത്യാഗം എന്നു പറയുന്നത്.സത്യവിശ്വാസികൾ പരിത്യാഗികളായിരിക്കൽ അനിവാര്യമാണ്.എന്നാൽ ഇതുകൊണ്ട് ധനത്തോടുള്ള ആഴമേറിയ ഭ്രമം ഒഴിവാക്കുക എന്ന ലക്ഷ്യമേയുള്ളൂ.അല്ലാതെ സമ്പത്ത് ഒട്ടും ഇല്ലാതിരിക്കുന്ന അവസ്ഥയല്ല. നാം ജീവിക്കുന്ന ഇഹലോകം ശാശ്വതമായ
രിയാഅ്: കപടതയുടെ മുഖം | റമദാൻ സന്ദേശം 11 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സത്യവിശ്വാസികളുടെ ഏതൊരു പ്രവർത്തനവും അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കണം.മറ്റുള്ളവരെ കാണിക്കുകയും അവരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ചെയ്യുന്ന സൽകർമ്മങ്ങൾക്കാണ് രിയാഅ് (ലോകമാന്യം) എന്നു പറയുന്നത്.നാം ചെയ്യുന്ന സൽകർമ്മങ്ങൾ മറ്റുള്ളവർ കാണാൻ വേണ്ടിയോ അവരുടെ പ്രശംസ താല്പര്യപ്പെട്ടോ ആണെങ്കിൽ അത് പ്രതിഫലാർഹമാവുകയില്ല. മറ്റുള്ളവർ കാണുക എന്ന
അഹങ്കാരം: ദുഃസ്വഭാവത്തിന്റെ പ്രകടഭാവം | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി
സ്വന്തത്തെ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരെ ഇകഴ്ത്തി കാണുകയും ചെയ്യുന്ന സ്വഭാവമാണ് ഖിബ്ർ (അഹങ്കാരം) എന്നു പറയുന്നത്.മനസ്സിനെ മലിനപ്പെടുത്തുന്ന അനേകം ദുർഗുണങ്ങളിൽ ഒന്നാണ് ഇതും.അറിവ്, ഉന്നത സ്ഥാനം, സൗന്ദര്യം, കുടുംബ മഹിമ, എന്നിവ കൊണ്ട് ഉന്നതരായവർ അവരെക്കാൾ താഴെയുള്ളവരെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ്.തന്നിലുള്ള ഏതൊരു കഴിവും മേന്മയും അല്ലാഹു നൽകിയതാണെന്നും അവൻ തന്നെ ഏത് സമയവും
അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-02 | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാൻ സന്ദേശം – എം.പി.തഖിയുദ്ധീൻ ഹൈതമി അപരന്റെ വളർച്ചയിൽ മാനസികമായ അതൃപ്തി പ്രകടമാകുന്ന അവസ്ഥയാണല്ലോ അസൂയ.മനസ്സിൽ അസൂയ വെച്ചു പുലർത്തുന്ന ഏതൊരാളും ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയനാ വേണ്ടിവരും.ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കുമ്പോൾ അതിൽ മനപ്രയാസം അനുഭവിക്കുന്ന വ്യക്തി ഇഹലോകത്ത് വെച്ച് മാനസികമായ വേദന അനുഭവിക്കുന്നതോടൊപ്പം തന്നെ പരലോകത്ത് അല്ലാഹുവിന്റെ അതികഠിനമായ ശിക്ഷ
അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-01 | റമദാൻ സന്ദേശം 09 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി റമദാൻ വ്രതമനുഷ്ഠിക്കുന്ന ഒരു വിശ്വാസി അവന്റെ മനസ്സിനെ മലിനപ്പെടുത്തുന്ന ദുർഗുണങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും ശുദ്ധമായ മനസ്സിന്റെ ഉടമയായി മാറേണ്ടതും നോമ്പിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. മനസ്സിനെ ബാധിക്കുന്ന ദുർഗുണങ്ങൾ ധാരാളമുണ്ട്.ഇന്ന് പല വ്യക്തികളുടെയും ഹൃദയത്തിന് ബാധിച്ച ഒരു ദുസ്വഭാവമാണ് അസൂയ. തൻ്റെ സഹോദരന് സൃഷ്ടാവ് നൽകിയ അനുഗ്രഹം നഷ്ടപ്പെടാൻ
സ്നേഹം ചാലിച്ചൊരുക്കിയ വിഭവങ്ങളുമായൊരു നോമ്പുതുറ; ഒരുമയുടെ സന്ദേശം പകർന്ന് കീഴരിയൂരിലെ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
കീഴരിയൂർ: സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന് കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം. പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷനായി. മിസ്ഹബ് കീഴരിയൂർ ഇഫ്താർ സന്ദേശം നൽകി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്