Tag: railway
”ഫൂട്ട് ഓവര്‍ബ്രിഡ്ജ് എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും എത്ര ജീവനുകള്‍ പൊലിയണം?” കൊയിലാണ്ടിയില്‍ തീവണ്ടി തട്ടിയുള്ള ആറാം ക്ലാസുകാരന്റെ ദാരുണമരണത്തോടെ റെയില്‍പ്പാളം മുറിച്ചുകടന്നുള്ള അപകട യാത്രയ്ക്ക് അന്ത്യം വേണമെന്ന ആവശ്യം ശക്തമാകുന്നു
പതിവുപോലെ സ്കൂള്‍ വിട്ടശേഷം അമ്മയ്ക്കൊപ്പം അന്നത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് നടക്കവെയാണ് പന്തലായനി ബി.ഇ.എം യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദിനെ തീവണ്ടി തട്ടിയത്. ശക്തമായ മഴയും കുട്ടികളുടെ ബഹളവുമൊക്കെയായപ്പോള്‍ ട്രെയിന്‍ വരുന്നതുപോലും അവരറിഞ്ഞത്. മകനെ തീവണ്ടി തട്ടിത്തെറിപ്പിച്ചപ്പോള്‍ ആ അമ്മയ്ക്ക് നിസഹായതയോടെ നിലവിളിക്കാനേ കഴിഞ്ഞുള്ളൂ. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികയ്ക്ക് സമീപം ഇന്നലെ
ഒരുഭാഗത്ത് പാഞ്ഞുവരുന്ന തീവണ്ടി എഞ്ചിന്; ഒന്നുമറിയാതെ ട്രാക്കിലൂടെ നടന്നു പോകുന്ന വായോധിക; തന്റെ ജീവന് കൂടി അപകടത്തില്‍ പെടാമെന്നറിഞ്ഞിട്ടും ട്രാക്കിലേക്ക് ഓടി വൃദ്ധയെ രക്ഷിച്ച് കൊയിലാണ്ടി സിവില്‍ ഡിഫെന്‍സ് അംഗം ദാസന്
കൊയിലാണ്ടി: ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിനു സമീപത്തുള്ള റോഡിലൂടെ കടന്നുപോകുമ്പോള്‍ വെറുതെ ഒന്ന് റെയില്‍വേ ട്രാക്കിലേക്ക് നോക്കിയതാമ് സിവില്‍ ഡിഫന്‍സ് കൊയിലാണ്ടി യൂണിറ്റ് അംഗമായ ദാസന്. കോഴിക്കോടു ഭാഗത്തുനിന്നും ഒരു തീവണ്ടി എഞ്ചിന് കടന്നുവരുന്നുണ്ട്, ഇതൊന്നും അറിയാതെ ട്രാക്കിലൂടെ നടന്നുപോകുകയാണ് ഒരു വയോധിക. തന്റെ ജീവന് കൂടി അപകടത്തില്‍പ്പെടാവുന്ന ഒരു സാഹസത്തിന് മുതിരാതെ ദാസന്
”നിര്‍ത്താന്‍ തീവണ്ടികളില്ലെങ്കില് പിന്നെന്തിനാ സാറേ ഇത്ര വലിയ റെയില്‍വേ സ്റ്റേഷന്!!”; റെയില്‍വേ സ്റ്റേഷന് പുതുക്കി പണിതെങ്കിലും മുമ്പുള്ള ട്രെയിനുകള്‍ക്ക് പോലും സ്റ്റോപ്പില്ലാതെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്; യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം
കൊയിലാണ്ടി: അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലെങ്കിലും കൊയിലാണ്ടി പേരാമ്പ്ര, മേപ്പയ്യൂര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്നു രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടി സ്റ്റേഷന്. ഗതാഗത തടസങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച കോഴിക്കോട് കണ്ണൂര്‍ റൂട്ടിലുള്ള ബസ് യാത്രയില്‍ നിന്ന് മോചനം, ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥലത്തെത്തും, യാത്രാ ചെലവും കുറവ് ഇങ്ങനെ ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കാന്‍ പ്രദേശവാസികളെ സംബന്ധിച്ച് കാരണങ്ങള്‍ ഏറെയായിരുന്നു. അതിനാല്‍
ഇത് അപകടം ക്ഷണിച്ചുവരുത്തലല്ലേ? കാപ്പാട് റെയില്‍ ട്രാക്കിനരികിലുള്ള വഴിയില്‍ പൊന്തക്കാടുകള്‍ വളര്‍ന്ന് വഴി മൂടിയിട്ടും മൈന്റ് ചെയ്യാതെ അധികൃതര്‍; വിദ്യാര്‍ഥികളടക്കം സഞ്ചരിക്കുന്നത് ട്രാക്കിലൂടെ
പൂക്കാട്: കാപ്പാട് റെയില്‍വേ പാളത്തിന് സമീപം പാതയോരത്ത് പൊന്തക്കാട് വളരുന്ന നിലയില്‍. പാതയോരത്തെ പൊന്തക്കാട് കാരണം റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്ന കുട്ടികള്‍. കൊയിലാണ്ടി: കാപ്പാട് റെയില്‍വേ ഗെയിറ്റിനും പൂക്കാടിനും ഇടയില്‍ റെയില്‍വേ പാതയോരങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തതിനാല്‍ ചുറ്റും പൊന്തക്കാടുകള്‍ വളര്‍ന്നതോടെ ജീവന് പണയം വെച്ച് ഇതുവഴി യാത്ര ചെയ്യേണ്ട സ്ഥിതിയിലായി നാട്ടുകാരും വിദ്യാര്‍ഥികളും. പാതയോരത്ത്
ഇനി ടിക്കറ്റെടുക്കേണ്ടത് പുതിയ കെട്ടിടത്തില്‍ നിന്ന്; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറന്നു
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടര്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഇന്റര്‍സിറ്റി കടന്നുപോയതിനുശേഷമാണ് കൗണ്ടര്‍ തുറന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ടിക്കറ്റ് കൗണ്ടര്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാക്കി ഭാഗങ്ങള്‍ അടുത്തുതന്നെ തുറക്കുമെന്നാണറിയുന്നത്. റെയില്‍വേ സ്റ്റേഷന്റെ പഴയ കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. പുതിയ കെട്ടിട നിര്‍മാണം വര്‍ഷങ്ങളോളം ഇഴഞ്ഞു
ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തി തുടങ്ങി; സ്റ്റോപ്പ് അനുവദിച്ചത് മൂന്ന് ട്രെയിനുകള്‍ക്ക്, സമയക്രമം അറിയാം
പയ്യോളി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തലാക്കിയ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനിലെ സ്റ്റോപ്പ് പുനസ്ഥാപിച്ചു. സറ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിന് നാട്ടുകാര്‍ സ്വീകരണം നല്കി. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമുവിനാണ് സ്വീകരണം നല്‍കിയത്. മൂന്ന് ട്രെയിനുകള്‍ക്കാണ് നിലവില്‍ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴര മണിക്കുള്ള ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന മെമു, ഉച്ചയ്ക്ക് മൂന്ന്
നീണ്ടകാലത്തെ വെറുതെ ഇരിപ്പില്‍ നിന്നും ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് ശാപമോക്ഷമായി; നാളെ മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തും
പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ നിര്‍ത്തും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് വൈകുന്നേരം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് ഡവലപ്പ്മെന്റ് കമ്മിറ്റിയുടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനാണ് ഇതോടെ ഫലമായിരിക്കുന്നത്. കോവിഡ് വ്യാപനത്തിനു പിന്നാലെ 2020 മാര്‍ച്ച് 21നായിരുന്നു ഇരിങ്ങല്‍ സ്റ്റോപ്പ് എടുത്തുമാറ്റിയത്. രണ്ടുവര്‍ഷവും മൂന്നുമാസവുമായി സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട്. ട്രെയിന്‍