”ഫൂട്ട് ഓവര്‍ബ്രിഡ്ജ് എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും എത്ര ജീവനുകള്‍ പൊലിയണം?” കൊയിലാണ്ടിയില്‍ തീവണ്ടി തട്ടിയുള്ള ആറാം ക്ലാസുകാരന്റെ ദാരുണമരണത്തോടെ റെയില്‍പ്പാളം മുറിച്ചുകടന്നുള്ള അപകട യാത്രയ്ക്ക് അന്ത്യം വേണമെന്ന ആവശ്യം ശക്തമാകുന്നു


തിവുപോലെ സ്‌കൂള്‍ വിട്ടശേഷം അമ്മയ്‌ക്കൊപ്പം അന്നത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് നടക്കവെയാണ് പന്തലായനി ബി.ഇ.എം യു.പി.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദിനെ തീവണ്ടി തട്ടിയത്. ശക്തമായ മഴയും കുട്ടികളുടെ ബഹളവുമൊക്കെയായപ്പോള്‍ ട്രെയിന്‍ വരുന്നതുപോലും അവരറിഞ്ഞത്. മകനെ തീവണ്ടി തട്ടിത്തെറിപ്പിച്ചപ്പോള്‍ ആ അമ്മയ്ക്ക് നിസഹായതയോടെ നിലവിളിക്കാനേ കഴിഞ്ഞുള്ളൂ.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികയ്ക്ക് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. ഒട്ടേറെ പേര്‍ ഇവിടെ തീവണ്ടി തട്ടി മരിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയടക്കം ഒട്ടേറെ വി ദ്യാര്‍ഥികളും പരിസരവാസിക ളും റെയില്‍വേപ്പാളം മുറിച്ചുകടക്കുന്ന സ്ഥലമാണിത്. ഗേള്‍സ് സ്‌കൂളിന് സമീപം പലപ്പോഴും അധ്യാപകരും രക്ഷിതാക്കളും കാവല്‍നിന്നാണ് കുട്ടികളെ പാളം മുറിച്ചു കടത്തുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 18-ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. കെ.വി. മനോജ് കുമാര്‍ കൊയിലാണ്ടി ഗേള്‍സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍, കുട്ടികള്‍ അപകടകരമായ സാഹചര്യത്തില്‍ റെയില്‍പ്പാളം മുറിച്ചു കടക്കേണ്ടിവരുന്ന വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം അധികതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

മാധ്യമം ദിനപത്രത്തിന്റെ കോഴിക്കോട് യൂണിറ്റില്‍ സബ്ബ് എഡിറ്ററായി ജോലി ചെയ്യുന്ന ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസില്‍ അനൂപിന്റെയും പന്തലായനി ബി.ഇ.എം. യു.പി. സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകനാണ് ആനന്ദ്. വടകരയില്‍ മാധ്യമം പത്രത്തിന്റെ ലേഖകനായ അനൂപ് ഇപ്പോള്‍ കോഴിക്കോട് യൂണിറ്റിലാണ് ജോലിചെയ്യുന്നത്. ഭാര്യയുടെ ജോലി സൗകര്യാര്‍ഥമാണ് പന്തലായനിയില്‍ വാടകയ്ക്ക് താമസിക്കുന്നത്.

ആനന്ദിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനി യാഴ്ച രാവിലെ 11-ന് പന്തലായ നി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെക്കും.

Summary: Koyilandy natives asks for foot over bridge to cross railway track safety