ഇനി ടിക്കറ്റെടുക്കേണ്ടത് പുതിയ കെട്ടിടത്തില്‍ നിന്ന്; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറന്നു



കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടര്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഇന്റര്‍സിറ്റി കടന്നുപോയതിനുശേഷമാണ് കൗണ്ടര്‍ തുറന്നത്.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ടിക്കറ്റ് കൗണ്ടര്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാക്കി ഭാഗങ്ങള്‍ അടുത്തുതന്നെ തുറക്കുമെന്നാണറിയുന്നത്.

റെയില്‍വേ സ്റ്റേഷന്റെ പഴയ കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. പുതിയ കെട്ടിട നിര്‍മാണം വര്‍ഷങ്ങളോളം ഇഴഞ്ഞു നീങ്ങിയാണ് പൂര്‍ത്തിയായത്. എന്നാല്‍ ഉദ്ഘാടനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.

കൊയിലാണ്ടിയില്‍ തീവണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാത്തതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അവശേഷിക്കെയാണ് ടിക്കറ്റ് കൗണ്ടര്‍ തുറക്കുന്നത്.