ജീവിതത്തിലും അരങ്ങിലും ഒന്നായിരുന്നു അവർ, ഒടുവിൽ പ്രിയതമേ തനിച്ചാക്കി അവൻ യാത്രയായി; മരണത്തിനു രണ്ട് ദിനം മുമ്പ് പൂക്കാട് ശ്രീഹരി അഭിനയിച്ച നാടകത്തിന്റെ വീഡിയോ കാണാം


ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാന്ത എന്ന നാടകം ചേമഞ്ചേരി കലാവേദി പൂക്കാട് എഫ്.എഫ് ഹാളില്‍ ആദ്യ അവതരണം നടത്തുകയുണ്ടായി. ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നടത്തിയ രാഷ്ട്രീയ നാടകത്തില്‍ പപ്പന്‍ എന്ന വിപ്ലവകാരിയായ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ഗ്രീഹരിവേഷമിട്ടത്. പ്രേമവിവാഹത്തിലൂടെ പപ്പന്റെ ഭാര്യ ശാന്തയായി ഗോപികയും.

രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന പപ്പനും ഭര്‍ത്താവിന്റെ മരണത്തിന്റെ നിസ്സഹായാവസ്ഥയില്‍ നിന്നും പ്രതിരോധം ആര്‍ജിച്ച് ജീവിതസമരത്തില്‍ മുന്നേറുന്ന ശാന്തയുടെ കഥയുമാണ് ഒരു മണിക്കൂറോളമുള്ള നാടകത്തിലൂടെ അവതരിപ്പിച്ചത്.