Tag: Qatar
‘അവിടെ ദൈവദൂതനെപ്പോലെ ഒരു അറബി, ”ഇതെന്താ പലവട്ടമായല്ലോ ഇവിടെയിങ്ങനെ കയറി ഇറങ്ങുന്നു, എന്താ പ്രശ്നം” എന്ന് ചോദിച്ചു’; പ്രവാസജീവിതത്തിലെ മറക്കാനാവാത്ത ആ ആറുമാസം- ഇരിങ്ങത്ത് സ്വദേശി അബ്ദുള്ള എഴുതുന്നു
1978ല്‍ എന്റെ 19ാം വയസിലാണ് ഒരുനൂറ് പ്രതീക്ഷകളുമായി ഞാന്‍ ഖത്തറിലേക്കെത്തുന്നത്. അന്നത്തെക്കാലത്തെ ഒട്ടുമിക്ക മലയാളി യുവാക്കളെയും പോലെ പുറംനാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കണണെന്ന ആഗ്രഹത്തോടെയാണ് ഞാനും ഇവിടംവിട്ടത്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്ന ഒരു നാട്ടുകാരന് വഴിയാണ് വിസ സംഘടിപ്പിച്ചത്. പലതും വിറ്റുപെറുക്കിയാണ് വിസയ്ക്കുള്ള പണം കണ്ടത്തിയത്. ഇന്നത്തെപ്പോലെ രാവിലെ വീട്ടില്‍ നിന്ന്
പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; മൂന്നാം നാള് വിമാനം കയറി, സുഹൃത്തുക്കളുടെ ചതിയില്‍ ജയില്‍വാസം, നാലുവര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ മോചനത്തിന് സഹായം തേടി കുടുംബം
കോഴിക്കോട്: നാലുവര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് പാവങ്ങാട് സ്വദേശിയായ അരുണ്‍. ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമകളായ നാല് മലയാളികളാണ് അരുണിനെ ചതിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നു. ഇനിയും എട്ടുവര്‍ഷം ശിക്ഷബാക്കിയുണ്ട്, ഇത് ഒഴിവാക്കി അരുണിനെ നാട്ടിലെത്തിക്കണമെങ്കില്‍ അഞ്ച് കോടി രൂപയോളം കെട്ടിവെക്കണം. അരുണിന്റെ മോചനത്തിന് വേണ്ടി സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്റെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഉറ്റവര്‍. 10
ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി അന്തരിച്ചു
ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി അന്തരിച്ചു. നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ നീതിന്യായ മന്ത്രാലയത്തില്‍ (മിനിസ്ട്രി ഓഫ് ജസ്റ്റിസ്) ജീവനക്കാരനായിരുന്നു അബ്ദുല്‍ സമദ്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ചെങ്കിസും പിന്നീട്
മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു
കൊയിലാണ്ടി: മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു. കളരിവളപ്പിൽ സാജിർ ആണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. പരേതരായ കളരി വളപ്പിൽ അസൈനാറുടെയും ആസിയോമയുടെയും മകനാണ്. ഭാര്യ: നശീദ. മക്കൾ: ആദിൽഷാൻ, ദാഇംഫർഹാൻ, ഖദീജ അർവ്വ. സഹോദരങ്ങൾ: നസീമ, നസീറ.
കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ അന്തരിച്ചു. കല്ലായി മന്‍കുഴിയില്‍ പറമ്പ് അബ്ദുള്‍ ലത്തീഫ് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചേവായൂര്‍ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. 28 വര്‍ഷമായി ഖത്തറിലെ അമീരി ദിവാനിയില്‍ ജോലി ചെയ്യുകയായിരുന്നു
പാറക്കുളങ്ങര തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിന് താങ്ങായി ഖത്തർ കെ.എം.സി.സി; ജനറേറ്റർ വാങ്ങാനായി ഏഴ് ലക്ഷം രൂപ കൈമാറി
മേപ്പയ്യൂർ: പാറക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട രോഗികൾക്ക് പൂർണ്ണമായും സൗമ്യമായി ഡയാലിസ് ചെയ്തുവരുന്ന നന്മ – തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെൻ്ററിന് കൈത്താങ്ങായി ഖത്തർ കെ.എം.സി.സി. തണൽ സെന്ററിലേക്ക് ജനറേറ്റർ വാങ്ങാനുള്ള ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ സാമ്പത്തിക സഹായമായ ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം.ജാലീസ്
നന്തി അസോസിയഷൻ ഖത്തറിനെ ഇനി ഇവർ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ: നന്തി അസോസിയഷൻ ഖത്തറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ജാതിമത രാഷ്ട്രീയ ഭേദമന്യെ ഖത്തറിൽ പ്രവർത്തിക്കുന്ന നന്തി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്തി അസോസിയഷൻ ഖത്തറിന്റെ 2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ഖത്തറിലെ നജ്മയിലുള്ള ഏഷ്യൻ സ്റ്റാർ റസ്റ്ററന്റിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നബീൽ നന്തി (ചെയർമാൻ),
വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു
വടകര: വടകര സ്വദേശി ഖത്തറിലെ ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്.
കാര്‍ ഒട്ടകത്തെ ഇടിച്ചു; മാഹി സ്വദേശിയായ യുവാവിന് സലാലയിൽ ദാരുണാന്ത്യം
സലാല: ഖത്തര്‍ പ്രവാസിയായ മാഹി സ്വദേശി സലാലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാനായി സലാലയിലേക്ക് പോയ മാഹി പെരിങ്ങാടി പുതിയപുരയില്‍ മുഹമ്മദ് അഫ്ലഹ് ആണ് മരിച്ചത്. മുപ്പത്തിയൊന്പത് വയസായിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. സലാലയില്‍ നിന്ന് തിരിച്ച് പോകുന്നതിനിടെ അഫ്ലഹും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ തുംറൈത്തില്‍ നിന്ന് 80
നടുവത്തൂരിലെ വിനീഷിന്റെ ആത്മഹത്യ: ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ
കൊയിലാണ്ടി: നടുവത്തൂർ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ. വിനീഷിന്റെ ഭാര്യ ആര്യയെയും കാമുകനെയും ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മെയ് 15 നാണ് നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ വിനീഷ് ഖത്തറിൽ വച്ച് ആത്മഹത്യ ചെയ്തത്. പെരുവാലിശ്ശേരി മീത്തൽ എന്ന വീട്ടിൽ