Tag: POCSO
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്‍
തിക്കോടി: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. തിക്കോടിയിലെ എഡിറ്റേഴ്‌സ് സ്റ്റുഡിയോ ഉടമ പുറക്കാട് തണ്ടോറ സേതു (40)ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പയ്യോളി
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റില്‍
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം.ധനീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും അമ്മയുടെ കാമുകനായ ധനീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍
കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി ശല്യം ചെയ്ത സംഭവം: പ്രതിയെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പിങ്ക് പൊലീസിന്റെ സഹായം തേടിയിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കളുടെ പരാതി
കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത സംഭവത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പിങ്ക് പൊലീസിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ബസില്‍ ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയ്‌ക്കെതിരെ ബസ് സ്റ്റാന്റിനരികിലുണ്ടായിരുന്ന പിങ്ക് പൊലീസിനോട് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പ്രതിയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പ്രതിയോട് സംസാരിച്ചശേഷം പെണ്‍കുട്ടിയോട് ‘മറ്റു പരാതിയൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
കൊയിലാണ്ടിയില്‍ പത്താം ക്ലാസുകാരിയെ ബസില്‍വെച്ച് ശല്യം ചെയ്തു, സ്റ്റാന്റിൽ ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍
കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇക്താര്‍ (28) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഇയാളുടെ താമസസ്ഥലത്ത് കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം
പൂജയ്ക്കായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മലപ്പുറം എടവണ്ണയില്‍ വ്യാജ പൂജാരി അറസ്റ്റില്‍
മലപ്പുറം: പൂജ നടത്താനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും ദുര്‍മരണങ്ങളും തടയാനായി പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മെയ് 29
സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് പോക്സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍ (50), മകന്‍ വിഷ്ണു (24) എന്നിവരാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. 11ഉം ഏഴും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. ആറ് മാസത്തോളമായി സഹോദരങ്ങളായ
കോഴിക്കോട്ടെ ഹോട്ടല്‍ ഉടമയുടെ കൊലപാതകം: പ്രതി ഷിബിലി പോക്‌സോ കേസില്‍ പ്രതി, പരാതിക്കാരി ഫര്‍ഹാന, കേസിന് ശേഷം സൗഹൃദം
കോഴിക്കോട്: ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ പിടിയിലായ മുന്‍ ജീവനക്കാരന്‍ ഷിബിലി പോക്‌സോ കേസിലെ പ്രതി. ഷിബിലിക്കൊപ്പം അറസ്റ്റിലായ ഫര്‍ഹാന തന്നെയാണ് ഇയാള്‍ക്കെതിരെ 2021 ല്‍ പരാതി നല്‍കിയത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഷിബിലിക്കെതിരെ ഫര്‍ഹാന പരാതി നല്‍കിയത്. 2018 ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരായ ഫര്‍ഹാനയും കുടുംബവും നല്‍കിയ
കോഴിക്കോട് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും
കോഴിക്കോട്: ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും. കൊല്ലം സ്വദേശി തൊടിയില്‍ അന്‍സാറിനെതിരെയാണ് പൊലീസ് പോക്‌സോ കുറ്റവും ചുമത്തിയത്. കോഴിക്കോട് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അന്‍സാര്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരായ കേസിന്റെ അന്വേഷണത്തിനിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍
കോഴിക്കോട് 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കോഴിക്കോട്: മാങ്കാവില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരന്‍(76) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കസബ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്‍വശത്ത് വെച്ചാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇയാള്‍ കുഞ്ഞിനു നേരെ അതിക്രമം
കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് ലഹരി നൽകി മൂന്ന് കുട്ടികളെ പീഡിപ്പിച്ചു; ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ (36) ആണ് പിടിയിലായത്. കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ലഹരിനല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളായി തുടര്‍ന്നിരുന്നു. പ്രതി