Tag: pocso case

Total 34 Posts

വിദ്യാര്‍ത്ഥിനിയ്ക്ക് അശ്ലീല സന്ദേശമയച്ചു, കോഴിക്കോട് ബീച്ചില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ ഡോക്ടര്‍ അലന്‍ ആന്റെണി (32) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിദ്യാര്‍ത്ഥിനിയുടെ ടെലഗ്രാം അക്കൗണ്ടിലേക്ക് സ്ഥിരമായി കോള്‍ ചെയ്ത് ശല്ല്യം

12കാരിയോട് ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

പേരാമ്പ്ര: 12കാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമവും നഗ്നതാ പ്രദര്‍ശനവും നടത്തിയെന്ന കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. സൂപ്പിക്കട എള്ളുപറമ്പില്‍ ഇ.പി. സിദ്ദീഖ് (48) ആണ് അറസ്റ്റിലായത്. കൂത്താളിയില്‍വെച്ച് ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നന്നത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ്, സി.എം.സുനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; വയനാട്ടില്‍ വയോധികന് 40 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികനെ 40 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് കോടതി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടിയെ (60) ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി.അനസ് ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത

ഓണപ്പരീക്ഷയ്ക്കെത്തിയ ഒന്നാം ക്ലാസുകാരിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

തലശ്ശേരി: ഒന്നാം ക്ലാസുകാരിയെ ലഹരി പാനീയം നല്‍കി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജന്നത്ത് ഹൗസില്‍ ടി.കെ നിഷാബ്(34) ആണ് അറസ്റ്റിലായത്. ഓണപ്പരീക്ഷയ്ക്ക് സ്‌ക്കൂളിലെത്തിയ കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. പരീക്ഷാ സമയത്ത് സ്‌ക്കൂളിലെ ഓഫീസ് ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു പ്രതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ്

വിറക് ശേഖരിക്കാനെന്ന് പറഞ്ഞ് കാട് നിറഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി, മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിച്ച് ബലാത്സംഗം ചെയ്തു; നാദാപുരത്ത് യുവാവിന് 83 വർഷം കഠിന തടവ് വിധിച്ച് കോടതി

നാദാപുരം: അശ്ശീല വീഡിയോ കാണിച്ച് മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കാട് നിറഞ്ഞ പറമ്പിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റില്‍

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം.ധനീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും അമ്മയുടെ കാമുകനായ ധനീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍

വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം, സമാനമായ രണ്ട് പരാതികളില്‍ പോക്‌സോ കേസ്; വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

കൊയിലാണ്ടി: മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കൊയിലാണ്ടി വിയ്യൂര്‍ സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജ(50)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. മലയാളം അധ്യാപകനായ ഇയാള്‍ ക്ലാസിനിടെ കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. രണ്ട് കുട്ടികളുടെ പരാതിയിലാണ് നടപടി. ആദ്യം കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക്

കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി ശല്യം ചെയ്ത സംഭവം: പ്രതിയെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പിങ്ക് പൊലീസിന്റെ സഹായം തേടിയിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കളുടെ പരാതി

കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത സംഭവത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പിങ്ക് പൊലീസിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ബസില്‍ ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയ്‌ക്കെതിരെ ബസ് സ്റ്റാന്റിനരികിലുണ്ടായിരുന്ന പിങ്ക് പൊലീസിനോട് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പ്രതിയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പ്രതിയോട് സംസാരിച്ചശേഷം പെണ്‍കുട്ടിയോട് ‘മറ്റു പരാതിയൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

കൊയിലാണ്ടിയില്‍ പത്താം ക്ലാസുകാരിയെ ബസില്‍വെച്ച് ശല്യം ചെയ്തു, സ്റ്റാന്റിൽ ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇക്താര്‍ (28) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഇയാളുടെ താമസസ്ഥലത്ത് കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം

പൂജയ്ക്കായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മലപ്പുറം എടവണ്ണയില്‍ വ്യാജ പൂജാരി അറസ്റ്റില്‍

മലപ്പുറം: പൂജ നടത്താനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും ദുര്‍മരണങ്ങളും തടയാനായി പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മെയ് 29