12കാരിയോട് ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍


പേരാമ്പ്ര: 12കാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമവും നഗ്നതാ പ്രദര്‍ശനവും നടത്തിയെന്ന കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. സൂപ്പിക്കട എള്ളുപറമ്പില്‍ ഇ.പി. സിദ്ദീഖ് (48) ആണ് അറസ്റ്റിലായത്.

കൂത്താളിയില്‍വെച്ച് ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നന്നത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ്, സി.എം.സുനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.