Tag: Perambra
” 17 വര്‍ഷമായി തിരയുന്ന മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാനാകാതെ അച്ഛന്‍, അടുത്തിരിക്കുന്നത് അച്ഛനാണെന്ന് അറിയാതെ ആ മകനും” പേരാമ്പ്ര സ്വദേശിനിയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്റെ കൈകളിലെത്തിയ കഥ
പേരാമ്പ്ര: രണ്ടാം വയസില്‍ തനിക്ക് നഷ്ടമായ കുഞ്ഞ്, അതിനെ അന്വേഷിച്ച് കഴിഞ്ഞ് പോയത് 17 വര്‍ഷങ്ങള്‍ ഒടുവില്‍ മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാതെ ആ അച്ഛന്‍. സിനിമയെ വെല്ലുന്ന ജീവിതകഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ അരങ്ങേറിയത്. മുക്കത്ത് താമസിക്കുന്ന കോണ്ടാക്ടറായ മധ്യവയസ്‌കനാണ് ഈ കഥയിലെ നായകന്‍. പേരാമ്പ്ര കടിയങ്ങാട് സ്വദേശിനിയെ വര്‍ഷങ്ങള്‍ക്ക്
75% സബ്‌സിഡിയില്‍ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും; പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി
മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ ‘പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ നിര്‍വഹിച്ചു. മേപ്പയ്യൂര്‍ കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് സ്ഥിരം വികസനകാര്യ ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായിരുന്നു. ഗവണ്‍മെന്റ് അംഗീകൃത എച്ച്.ഡി.പി.ഇ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75%
ഇനി ഉച്ചമയക്കം സ്‌നേഹ കിടക്കയില്‍; പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് കയര്‍ ഫെഡിന്റെ കിടക്കകള്‍ വിതരണം ചെയ്ത് എം.എല്‍.എ
പേരാമ്പ്ര: എം.എല്‍.എയുടെ മണ്ഡലം വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം ചെയ്തു. കയര്‍ ഫെഡിന്റെ സ്‌നേഹ കിടക്കകളുടെ വിതരണോദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല ഏറ്റുവാങ്ങി. പേരാമ്പ്ര ഗ്രാമ
പ്രവൃത്തിയില്‍ വീഴ്ച വരുത്തിയ കരാറുകാരനെ നീക്കം ചെയ്തത് ഗുണം ചെയ്തു; നവീകരണം പൂര്‍ത്തിയാക്കി പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡ്
പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കടന്നു പോകുന്ന പേരാമ്പ്ര- താനിക്കണ്ടി -ചക്കിട്ടപാറ റോഡ് നവീകരണം പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 10 കോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പ്രവൃത്തിയില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ കരാറുകാരന്‍
യോഗ, പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി ചികിത്സാ രീതികള്‍ പേരാമ്പ്രയിലും വരുന്നു; പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്രയില്‍ കല്പത്തൂര്‍ വായനശാലക്ക് സമീപം ഫെബ്രുവരി അവസാനം പ്രവര്‍ത്തനമാരംഭിക്കുന്ന പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി, യോഗ തുടങ്ങിയ ചികിത്സാ രീതികള്‍ സമഞ്ജസമായി സമ്മേളിപ്പിക്കുകയാണ് പ്രകൃതി വസതിയില്‍. പ്രകൃതി ചികിത്സ പദ്ധതിയനുസരിച്ച് രോഗികള്‍ക്ക് താമസിച്ച് ചികിത്സ നല്‍കാനുതകും വിധത്തില്‍ ശാരിരിക മാനസികോല്ലാസം ലഭ്യമാകുന്ന
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പറഞ്ഞ ജഡ്ജിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി; പേരാമ്പ്ര പന്തിരിക്കര സ്വദേശിയായ ഇരുപത്തിയാറുകാരന്‍ പിടിയില്‍
പേരാമ്പ്ര: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താപിച്ച ജഡ്ജിനെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍. പന്തിരിക്കര ചങ്ങരോത്ത് സ്വദേശിയായ ആശാരി കണ്ടി മുഹമ്മദ് ഹാദി (26) ആണ് പിടിയിലായത്. പെരുവണ്ണാമുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദാസ്.പി, സബ് ഇന്‍സ്‌പെക്ടര്‍ ഖദീജ.കെ, പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവ സഫാരി പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഫെബ്രുവരി അഞ്ചിന് കൈമാറും
പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവ സഫാരി പാര്‍ക്ക് തുടങ്ങുന്നതിന്റെ ആദ്യഘട്ടമെന്നോണം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ പൂര്‍ത്തിയായി. 120 ഹെക്ടര്‍ സ്ഥലമാണ് സര്‍വേ നടത്തിയത്. ഫെബ്രുവരി അഞ്ചിന് കോഴിക്കോട് ഫോറസ്റ്റ് മിനിസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ദാമോദരന് റിപ്പോര്‍ട്ട് കൈമാറും. കടുവ സഫാരി പാര്‍ക്ക് പേരാമ്പ്ര എസ്റ്റേറ്റില്‍ തുടങ്ങാന്‍ നവംബര്‍ 18-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ തുടര്‍ച്ചയായി
പേരാമ്പ്രയിലെ പ്രധാന ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പുകളിലൊന്നായ അമ്പാടിയുടെ ഉടമ, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വ്യക്തിത്വം; സദാനന്ദന്‍ മാസ്റ്റര്‍ക്ക് പേരാമ്പ്രയുടെ യാത്രാമൊഴി
പേരാമ്പ്ര: പ്രധാന ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പുകളിലൊന്നായ അമ്പാടിയുടെ ഉടമ, പേരാമ്പ്രയിലെ വസ്ത്രവിപണിയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാരി സദാനന്ദന്‍ മാസ്റ്ററുടെ വിയോഗത്തോടെ പേരാമ്പ്രയുടെ വ്യാപാര ചരിത്രത്തിലെ പ്രധാന വ്യക്തിത്വമാണ് മറഞ്ഞുപോയിരിക്കുന്നത്. മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന അമ്പാടി ടെക്‌സ്റ്റൈല്‍സിലൂടെയായിരുന്നു അദ്ദേഹം തുടങ്ങിയത്. സ്ഥാപനം വളര്‍ന്ന് പേരാമ്പ്രയില്‍ തന്നെ മൂന്ന് ഷോപ്പുകള്‍ എന്ന നിലയില്‍ എത്തിനില്‍ക്കുന്നു ഇന്ന്. വ്യാപാരികളുടെ സംഘടനയില്‍ നിന്നുകൊണ്ട്
പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു
പേരാമ്പ്ര: സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂസ്സ. മക്കള്‍: ജമീല, മെഹബൂബ് (ഖത്തര്‍), മജീദ് (ജനറല്‍ സെക്രട്ടറി, കക്കാട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി). മരുമക്കള്‍: ഹസ്സന്‍ (കല്ലോട്), നുസ്‌റത്ത് (ഇരിങ്ങത്ത്), സെറീന (ആവള). ചേനോളി ജുമാമസ്ജിദില്‍ ഖബറടക്കി.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: പേരാമ്പ്ര സ്വദേശിക്ക് 24 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് നാദാപുരം കോടതി
നാദാപുരം: നാലു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യ വയസ്‌കന് 24 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് കുരിയാടികുനിയില്‍ കുഞ്ഞമ്മദിനെ(56)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ (പോക്സോ) കോടതി ജഡ്ജ് എം സുഹൈബ് ശിക്ഷിച്ചത്. 2021 നവമ്പര്‍ 5നാണ് കേസിനാസ്പദമായ സംഭവം