Tag: Perambra
മുതുകാട് വീട്ടില്‍ പാകം ചെയ്ത അഞ്ച് കിലോഗ്രാം മാനിറച്ചി പിടികൂടി: ഒരാള്‍ റിമാന്റില്‍, കൂട്ടുപ്രതിള്‍ക്കായി അന്വേഷണം
പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് നിന്നും വീട്ടില്‍ സൂക്ഷിച്ച മാന്‍ ഇറച്ചി പിടികൂടി. മുതുകാട് സീതപ്പാറ പഴയ പറമ്പില്‍ ജോമോന്‍ എന്ന പി.ഡി. ജോസാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും അഞ്ച് കിലോഗ്രാം വരുന്ന പാകം ചെയ്ത മലമാന്‍ ഇറച്ചി കണ്ടെടുത്തു. പെരുവണ്ണാമൂഴി വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇറച്ചി
പേരാമ്പ്ര ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു
പേരാമ്പ്ര: ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. അച്ഛന്‍: രാഘവന്‍.അമ്മ: ഭാര്‍ഗവി. ഭാര്യ: ഷൈല. മക്കള്‍: വിഷ്ണു, സ്വാതി, സിദ്ധാര്‍ത്ഥ്. സഹോദരങ്ങള്‍: മനോജ്, ബിന്ദു. ചക്കിട്ടപ്പാറ പ്രതീക്ഷ ഫുട്‌ബോള്‍ ക്ലബ്ബിനുവേണ്ടി ജില്ലാതലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തതാരമാണ്. ഇതിനു പുറമെ കേരള ക്ലബ്ബിനു വേണ്ടി സ്‌റ്റേറ്റ് തലത്തിലും മത്സരിച്ചിട്ടുണ്ട്.
അമ്പതടി ഉയരമുളള പ്ലാവില്‍ കയറി കുടുങ്ങി മുളിയങ്ങല്‍ സ്വദേശി റഹീസ്; യുവാവിനെ മരത്തോട് കയര്‍ കെട്ടി ബന്ധിച്ച് സുരക്ഷിതനാക്കി കെ.എസ്.ഇ.ബി ജീവനക്കാരന്‍, ഒടുക്കം താഴെയിറക്കി അഗ്നിരക്ഷാസേന- വീഡിയോ കാണാം
പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ മുളിയങ്ങല്‍ സ്വദേശിയെ അഗ്നിരക്ഷാസേന അംഗങ്ങള്‍ താഴെയിറക്കി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു സംഭവം. മുളിയങ്ങല്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയില്‍ റഹീസിനെയാണ് കെ.എസ്.ഇ.ബി ജീവനക്കാരനും അയല്‍വാസിയും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ
പേരാമ്പ്ര വാര്യര്‍ കണ്ടി കെ.എം.പ്രകാശന്‍ അന്തരിച്ചു
പേരാമ്പ്ര: കായണ്ണബസാര്‍ വാര്യര്‍ കണ്ടി കെ.എം.പ്രകാശന്‍ അന്തരിച്ചു. നാല്‍പത്തിയൊന്‍പത് വയസ്സായിരുന്നു. സി.പി.ഐ.എം ചാലില്‍മുക്ക് ബ്രാഞ്ച് അംഗമായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍ നായര്‍ അമ്മ: കല്ലാണിക്കുട്ടി. ഭാര്യ: ദീപ്തി. മക്കള്‍: ദില്‍ന.പി.നായര്‍, ദേവനന്ദ.പി.നായര്‍. സഹോദരി: പ്രസീത. summary: perambra varyarkandi k.m.prakashan passed away
പേരാമ്പ്ര തേക്കേടത്ത് കടവിലെ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്: തിരുവങ്ങൂര്‍ സ്വദേശിയടക്കം രണ്ടുപേര്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍
പേരാമ്പ്ര: യുവാവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടുപേര്‍ പൊലീസില്‍ പിടിയില്‍. തിരുവങ്ങൂര്‍ സ്വദേശി ഷുഹൈബ് (40), കൊടിയത്തൂര്‍ ഇല്ലങ്കല്‍ അലി ഉബൈറാന്‍ (25) എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ തെക്കേടത്ത് കടവില്‍വെച്ചാണ് ഇരുവരും പിടിയിലായത്. തെക്കേടത്ത് കടവ് കൊടുമയില്‍ മൂസയുടെ മകന്‍ അന്‍സലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതാണ് കേസ്. മൂസയാണ്
ചെമ്പ്രപുഴയില്‍ മുങ്ങിമരിച്ച നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി
പേരാമ്പ്ര: ചെമ്പ്ര പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം പേരാമ്പ്രയില്‍ നിന്നും കാണാതായ കുട്ടോത്ത് മാമ്പരക്കോട് വീട്ടില്‍ ജാനകിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. മകള്‍ക്കൊപ്പം പേരാമ്പ്രയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ജാനകിയെ സെപ്റ്റംബര്‍ 11 മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് ചെമ്പ്ര പുഴയില്‍ നിന്നും
ഇരുപത്തിയേഴുകാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാനായി കൊണ്ടുനല്‍കിയ പേരാമ്പ്ര സ്വദേശി അറസ്റ്റില്‍; കേസെടുത്തത് ഭാര്യയുടെ പരാതിയില്‍
പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ഷൈജല്‍(37) നെയാണ് പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റു ചെയ്തത്. ഈ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫി(35) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ
ഭര്‍ത്താവിന്റെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേളം സ്വദേശി അറസ്റ്റില്‍; മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി
പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിക്ക് ദുബൈയില്‍ ക്രൂരമര്‍ദ്ദനം; പീഡനം ഏല്‍പ്പിച്ച സ്വര്‍ണം മറിച്ചുവില്‍ക്കുമെന്ന സംശയത്തെ തുടര്‍ന്ന്
പേരാമ്പ്ര: സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഈ യുവാവ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ ഈ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തുന്നതിനുവേണ്ടി സമീപിക്കുകയായിരുന്നു. സംഘം നല്‍കുന്ന സ്വര്‍ണം
പേരാമ്പ്ര കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് പരിക്ക്
പേരാമ്പ്ര: കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയിൽ കടിയങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11.30 നാണ് അപകടം നടന്നത്. പാലേരി, കടിയങ്ങാട് സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് സ്‌ക്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്ന് ഇറങ്ങിയ സ്‌ക്കൂട്ടർ