പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയില്‍ പതിനാറുകാരൻ പുഴയില്‍ മുങ്ങി മരിച്ചു


പേരാമ്പ്ര: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയിലാണ് സംഭവം. കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു.

താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത് പുഴയില്‍ മുങ്ങി താഴുകയായിരുന്നു.

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍: സുരേഷ്, അമ്മ: രാഗി, സഹോദരി: നന്ദന. മൃതദേഹം പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി.