Tag: River

Total 5 Posts

ചെമ്പോട് വയലിലും കൊയിലോത്തുംപടിയിലും ഇനി ധൈര്യമായി കൃഷിയിറക്കാം; ജലമൊഴുക്ക് നിയന്ത്രിക്കാന്‍ ഷട്ടര്‍ സംവിധാനത്തോടെ മൂടാടിയിലെ കോന്നക്കല്‍ തോട് നവീകരിച്ചു

കൊയിലാണ്ടി: കൃഷിക്ക് വില്ലനാകുന്ന വെള്ളത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് ഇനി ആശങ്ക വേണ്ട. മഴക്കാലത്ത് അധികജലം ഒഴുക്കിവിടാനും വെള്ളം കുറയുമ്പോള്‍ ഷട്ടര്‍ അടച്ച് വെള്ളം സംഭരിച്ച് നിര്‍ത്താനും കഴിയുന്ന തരത്തില്‍ കൊന്നക്കല്‍താഴ തോട് നവീകരിച്ചു. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയും മൂടാടി പഞ്ചായത്തിലുടെയും കടന്ന് പോകുന്ന ഈ തോടിലൂടെ ഇനി തെളിനീരൊഴുകും. വര്‍ഷങ്ങളായി പരിപാലനത്തിലെ അശ്രദ്ധകൊണ്ട് തോടിന്റെ നീരൊഴുക്ക് തടയപ്പെട്ട നിലയിലായിരുന്നു.

പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയില്‍ പതിനാറുകാരൻ പുഴയില്‍ മുങ്ങി മരിച്ചു

പേരാമ്പ്ര: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയിലാണ് സംഭവം. കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത്

കോഴിക്കോട് പൂളക്കടവില്‍ ചൂണ്ടയിടുന്നിടെ പുഴയിലേക്ക് വീണ് യുവാവ്, അഗ്‌നിരക്ഷാസേന എത്തും വരെ മരക്കൊമ്പില്‍ അഭയം തേടി

പൂളക്കടവ്: കോഴിക്കോട് പൂളക്കടവില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവിന് രക്ഷയായത് വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന. ചെറുതോളില്‍ സജീവനാണ് ഇന്നലെ കാല്‍ വഴുതി പുഴയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട സജീവന്‍ പുഴയുടെ നടുവില്‍ മരക്കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട പ്രദേശവാസിയാണ് അഗ്നിരക്ഷാസേനയെ വിവരമറിച്ചത്. ഒഴുക്കിനെ അവഗണിച്ച് സജീവനരികിലേക്ക് നീന്തി എത്തിയും തിരിച്ച് കയര്‍ ഉപയോഗിച്ചുമാണ് അഗ്നിരക്ഷാസേന ഇയാളെ

പൂനൂരിൽ യുവാവ് അപസ്മാരം ബാധിച്ച് പുഴയിൽ വീണ് മുങ്ങി മരിച്ചു

താമരശ്ശേരി: പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. മഠത്തുംപൊയില്‍ അത്തായക്കുന്നുമ്മല്‍ സുബൈര്‍ ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപസ്മാര രോഗിയായ സുബൈര്‍ അപസ്മാരം ബാധിച്ച് പുഴയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരയിലെത്തിച്ച് ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍

നടേരിപ്പുഴയ്ക്ക് പുതുജീവനേകി നാട്; അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടം കീഴരിയൂരില്‍

കീഴരിയൂര്‍: തുമ്പ പരിസ്ഥിതി സമിതിയുടെയും ടീം വാരിയേഴ്‌സിന്റെയും നടുവത്തൂര്‍ പാലം കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടേരിപ്പുഴ ശുചീകരിച്ചു. ‘അഴകോടെ കാക്കാം അകലാപ്പുഴ’ ക്യാമ്പെയിനിന്റെ രണ്ടം ഘട്ടമെന്ന നിലയിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.സി.രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.എം.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കമ്പനി