നടേരിപ്പുഴയ്ക്ക് പുതുജീവനേകി നാട്; അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടം കീഴരിയൂരില്‍

കീഴരിയൂര്‍: തുമ്പ പരിസ്ഥിതി സമിതിയുടെയും ടീം വാരിയേഴ്‌സിന്റെയും നടുവത്തൂര്‍ പാലം കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടേരിപ്പുഴ ശുചീകരിച്ചു. ‘അഴകോടെ കാക്കാം അകലാപ്പുഴ’ ക്യാമ്പെയിനിന്റെ രണ്ടം ഘട്ടമെന്ന നിലയിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.സി.രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.എം.സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

കമ്പനി ബേബി, രാജന്‍ നടുവത്തൂര്‍, സായൂജ് കെ.വി, ഷാബി സി.കെ, സംഗീത സി.പി, ഇ.കെ.ഷാജീവ് എന്നിവര്‍ സംസാരിച്ചു.


ഫോട്ടോ: തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിലുള്ള നടേരിപ്പുഴ ശുചീകരണം കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്യുന്നു.