Tag: Payyoli
ഓണം എത്തി ആഘോഷങ്ങള്‍ക്ക് ആരംഭം, പയ്യോളി കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി ഗ്രാമോദ്യോഗ വിപണനമേളക്ക് ആരംഭം
പയ്യോളി: പ്രളയത്തിലും കോറോണയിലും മുങ്ങിപ്പോയ ഓണത്തെ മറന്ന് ഇത്തവണ പുതിയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. ഓണമെത്തിയതോടെ വിപണന മേളകള്‍ക്ക് തുടക്കമായി. പയ്യോളി പെരുമാള്‍പുരം എ.ഇ.ഒ ഓഫീസിന് സമീപം കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി – ഗ്രാമോദ്യോഗ വിപണനമേള എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ആദ്യവില്പന കെ.പി.രമേശന്‍ ഏറ്റു വാങ്ങി. ഓണം പ്രമാണിച്ചാണ് മേള ആരംഭിച്ചിരിക്കുന്നത്. സെപ്തംബര്‍
തുറയൂരിലെ ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെ അന്തിയുറങ്ങാം, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; പയ്യോളി ജനമൈത്രി പോലീസും നാട്ടുകാരും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു
തുറയൂർ: ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെയുറങ്ങും, അടച്ചുറപ്പുളള സ്നേഹ വീട്ടിൽ. പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനകളുടെയും സഹകരണത്തോടെയാണ് തുറയൂരിലെ കിഴക്കാനത്ത് മുകളിൽ ഫാത്തിമ, രാധ എന്നിവർക്ക് സ്നേഹ വീടൊരുക്കിയത്. ഇരുവരും വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നതെന്ന് ബോധ്യമായതോടെയാണ് ജനങ്ങളും പോലീസും മുന്നിട്ടിറങ്ങി പുതിയ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രണ്ട് സ്നേഹവീടുകളാണ് ഒരുക്കിയത്.
ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
മനാമ: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി
പേരാമ്പ്ര കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് പരിക്ക്
പേരാമ്പ്ര: കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയിൽ കടിയങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11.30 നാണ് അപകടം നടന്നത്. പാലേരി, കടിയങ്ങാട് സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് സ്‌ക്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്ന് ഇറങ്ങിയ സ്‌ക്കൂട്ടർ
റോഡിലെ കുഴി കണ്ട് വെട്ടിച്ചതോടെ തെന്നി വീണു; അയനിക്കാട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുകയും തുടര്‍ന്ന് തെന്നി വീഴുകയുമായിരുന്നു. ഈ സമയത്ത് ദേശീയപാതയില്‍ മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. അപകടം
പയ്യോളിയില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
പയ്യോളി: മീന്‍ പിടിക്കാനായി കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പയ്യോളി സായിവിന്റെകാട്ടില്‍ എസ്.കെ.ഹമീദാണ് മരിച്ചത്. അന്‍പത്തി മൂന്ന് വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. ‘ആട് വല’യിട്ട് മീന്‍ പിടിക്കാനായി പോയതായിരുന്നു ഹമീദ്. എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ കടലിലെ ചുഴിയില്‍ പെടുകയും കാണാതാവുകയുമായിരുന്നു. പിന്നീട് ഹമീദിനെ കടലില്‍ കണ്ട നാട്ടുകാരനായ ശ്രീരാഗ് കരയിലെത്തിച്ചെങ്കിലും ജീവന്‍
മൂരാട് ഓയില്‍ മില്ലിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ മോഷണം
പയ്യോളി: മൂരാട് ഓയില്‍ മില്ലിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ മോഷണം. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മനയില്‍ സുരേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ ആറ് മണിയോടെ അയല്‍വാസിയായ സ്ത്രീ ലൈറ്റ് ഓഫ് ചെയ്യാനായി എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. വാതില്‍ തുറന്ന് കിടന്നത് കണ്ട ഉടന്‍ അവര്‍ നാട്ടുകാരെയും
കൊയിലാണ്ടി താലൂക്കിലെ എൽ.പി.ജി ക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് സി.ഐ.ടി.യു
പയ്യോളി: കൊയിലാണ്ടി താലൂക്കിലെയും വടകര താലൂക്കിലെയും എൽ.പി.ജി ക്ഷാമം പരിഹരിക്കാനായി അടിയന്തര നടപടി വേണമെന്ന് സി.ഐ.ടി.യു പയ്യോളി ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചയായി പയ്യോളിയിലെ എല്‍.പി.ജി ഫില്ലിങ് കേന്ദ്രം അടച്ചിട്ടതിനാലാണ് ക്ഷാമം അനുഭവപ്പെടുന്നത്. ക്ഷാമം ഉള്ളതിനാല്‍ എല്‍.പി.ജിയിൽ ഓടുന്ന നൂറുകണക്കിന് ഗുഡ്‌സ് ഓട്ടോറിക്ഷകളിലെ തൊഴിലാളികള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ട് താലൂക്കുകള്‍ക്കുമായുള്ള ഏക
”നീന്തലറിയാമെങ്കില്‍ പോന്നൂളൂ” പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സർട്ടിഫിക്കറ്റിനായി പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്
പയ്യോളി: പ്ലസ് വണ്‍ പ്രവശനത്തിന് ബോണസ് പോയന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായുള്ള പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്. കീഴൂര്‍ കാട്ടുങ്കുളത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പാസായ നീന്തല്‍ അറിയാവുന്ന വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ എട്ടുമണിക്ക് കാട്ടുങ്കുളത്ത് എത്തണമെന്നാണ് നിര്‍ദേശം. നീന്തല്‍ വസ്ത്രം, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ കരുതാനും
ഇടിഞ്ഞ് തകര്‍ന്ന് വീണ കിണറും തൊട്ടടുത്ത് ഒരു കാറും; പയ്യോളിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം
പയ്യോളി: നെല്ലിയേരി മാണിക്കോട്ട് വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. നെല്ലിയേരി മാണിക്കോത്ത് കൃഷ്ണ കൃപയില്‍ ഉണ്ണിക്കൃഷ്ണ പണിക്കരുടെ വീട്ടുവളപ്പിലെ ആറുവര്‍ഷം മുമ്പ് കുത്തിയ കിണറാണ് ഇടിഞ്ഞത്. പുലര്‍ച്ചെ വീടിനു പുറത്തുനിന്നും വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഉടമസ്ഥനായ ഉണ്ണിക്കൃഷ്ണ പണിക്കര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു