Tag: obituary

Total 1496 Posts

പൊയില്‍ക്കാവ് കലോപ്പൊയില്‍ കാഞ്ഞാടന്‍ വീട്ടില്‍ താഴെകുനി ഇമ്പിച്ചി അന്തരിച്ചു

പൊയില്‍ക്കാവ്: കലോപ്പൊയില്‍ കാഞ്ഞാടന്‍ വീട്ടില്‍ താഴെകുനി ഇമ്പിച്ചി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: പരേതനായ മനോജ്, ശിവദാസന്‍, പീതാംബരന്‍. മരുമക്കള്‍: ബിന്ദു, സിത്താര, അനുഷ. സഹോദരങ്ങള്‍: ബാലന്‍ കുറുവങ്ങാട്, പരേതയായ കുഞ്ഞിപ്പെണ്ണ്, നാരായണി, ലീല. സഞ്ചയനം: വെള്ളിയാഴ്ച.

അരിക്കുളത്ത് ഇരുപത്തിമൂന്നുകാരന്‍ മരിച്ച നിലയില്‍

അരിക്കുളം: അരിക്കുളം മുക്കില്‍ പുതിയോട്ടില്‍ വീട്ടില്‍ ഇരുപത്തിമൂന്നുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍. സന്ദേശിന്റെ മകന്‍ സൗരവ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അമ്മ:ശാലിനി.

ആവള കൈവേലി ചീരു അന്തരിച്ചു

ചെറുവണ്ണൂര്‍: ആവള കൈവേലി ചീരു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: രാജന്‍, ബീന. മരുമക്കള്‍: ഷീജ, ബാബു (കീഴ്പ്പയ്യൂര്‍). സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, പൊക്കി. സംസ്‌കാരം രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.

നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി അന്തരിച്ചു

മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ആരംഭിച്ചു. തെന്നിന്ത്യന്‍ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി

മുന്‍മന്ത്രി പി.സിറിയക് ജോണ്‍ അന്തരിച്ചു

കട്ടിപ്പാറ: മുന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.സിറിയക് ജോണ്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മകന്‍ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. മറവി രോഗത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു. 1933 ജൂണ്‍ 11നായിരുന്നു ജനനം. കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ്(ആര്‍) പ്രതിനിധിയായിനാലാം കേരളനിയമസഭയിലും, തിരുവമ്പാടിയില്‍നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ്നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തില്‍

പുളിയഞ്ചേരി കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റില്‍ ജാനു അമ്മ അന്തരിച്ചു

പുളിയഞ്ചേരി: കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റില്‍ ജാനു അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞനന്ദന്‍ നായര്‍. മക്കള്‍: വസന്ത, നാരായണന്‍, പരേതനായ ബാലന്‍, കമല. മരുമക്കള്‍: പരേതനായ ബാലകൃഷ്ണന്‍, കുരുക്കിലാട് രാധാകൃഷ്ണന്‍, പുഷ്പ (കൊടക്കാട്ടുംമുറി). സഞ്ചയനം: ഞായറാഴ്ച.

നന്തിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു

നന്തി ബസാര്‍: മധ്യവയസ്‌കന്‍ നന്തിയില്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി പാണ്ടി (47) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നന്തി ടൗണില്‍ കുഴഞ്ഞുവീണ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചേമഞ്ചേരിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് പൂക്കാട് സ്വദേശി

ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കിഴക്കേ പൂക്കാട് മദ്രസ വളപ്പില്‍ മുസ്തഫയാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്താണ് മുസ്തഫയുടെ മൃതദേഹം കണ്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഉപ്പ: മമ്മത്. ഉമ്മ: പാത്തുമ്മ.

കീഴരിയൂര്‍ കിഴക്കേ കുറ്റിഓയത്തില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കീഴരിയൂര്‍: കിഴക്കേ കുറ്റിഓയത്തില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ അമ്മളു. മക്കള്‍: മനോജന്‍, വിനോദന്‍ (സി.പി.എം പുള്ളിയോത്തറ ബ്രാഞ്ച് മെമ്പര്‍), അനീഷ്, ഉണ്ണി. മരുമക്കള്‍: പ്രസീത, അമിഷ, അനില, അനു. സഞ്ചയനം: വെള്ളിയാഴ്ച.

ചെങ്ങോട്ടുകാവ് അത്താണിക്കല്‍ ആമിന അന്തരിച്ചു

ചെങ്ങോട്ടുകാവ്: അത്താണിക്കല്‍ ആമിന അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍കുട്ടി. മക്കള്‍: സഫിയ, റഫീഖ്. മരുമക്കള്‍: ഹസ്സന്‍, റുബീന.