Tag: obituary
ഇരിങ്ങത്ത് യു.പി സ്‌കൂളില്‍ അധ്യാപകനായിരുന്ന പുലപ്രച്ചാലില്‍ പി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു
ഇരിങ്ങത്ത്: പ്രതീക്ഷ നഗറിലെ പുലപ്രച്ചാലില്‍ പി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. ഇരിങ്ങത്ത് യു.പി സ്‌കൂളില്‍ അധ്യാപകനായി വിമരിച്ചതാണ്. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പങ്കജം. മക്കള്‍: ജീജ (മസ്‌കറ്റ്), ജോജീഷ് (ബഹ്‌റൈന്‍). മരുമക്കള്‍: തരുണ്‍ കുമാര്‍ (മസ്‌കറ്റ്), റിഷ്മ. സഹോദരങ്ങള്‍: ദേവി, നാരായണി, ലക്ഷ്മി, ബാലന്‍ (വടക്കുമ്പാട്).
കൊയിലാണ്ടിയിലെ പെട്രോള്‍ പമ്പ് ഉടമ വി കെ ഗോപാലന്‍( ‘മംഗള’ കൊയിലാണ്ടി) അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിന് എതിര്‍വശത്തെ ജയേഷ് പെട്രോള്‍ പമ്പ് ഉടമ വി കെ ഗോപാലന്‍( ‘മംഗള’ കൊയിലാണ്ടി) അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോഴിക്കോട് നടക്കാവ് സ്വദേശിയാണ്. പ്രമുഖ പച്ചക്കറി വ്യാപാരി കൂടിയാണ് ഇദ്ദേഹം. ഭാര്യ: ശ്രീലത. മക്കള്‍: ജയേഷ്, ബബീഷ് (ജയേഷ് പെട്രോളിയം കൊയിലാണ്ടി), ഡോ.ബബിത (ദുബൈ), ഡോ.രജിത (ദുബൈ). മരുമക്കള്‍: ഡോ.നിപിന്‍, ഷിജിന്‍
പേരാമ്പ്ര ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഇ.കെ.സൗമിനി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂളില്‍ പ്രധാന അധ്യാപികയായിരുന്ന ഇ.കെ.സൗമിനി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. 1956ല്‍ ഇംഗ്ലീഷ് അധ്യാപികയായി പേരാമ്പ്ര ഹൈസ്‌കൂളില്‍ സേവനമാരംഭിച്ച സൗമിനി ടീച്ചര്‍ 1985ല്‍ പ്രധാന അധ്യാപികയായിരിക്കെ വിരമിച്ചു. 15 വര്‍ഷക്കാലം പേരാമ്പ്ര ഹൈസ്‌കൂളില്‍ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം വടകര വിദ്യാഭ്യാസ ജില്ലാ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കമ്മീഷണറായിരുന്നു. പേരാമ്പ്ര അജയ് വിമന്‍സ് കോളേജ് മുന്‍
മേപ്പയ്യൂര്‍ അലങ്കാര്‍ ഫര്‍ണിച്ചര്‍ ഉടമ പേരാമ്പ്ര ചിരിതകുന്നുമ്മല്‍ ധനീഷ് അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ അലങ്കാര്‍ ഫര്‍ണിച്ചര്‍ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ഭാരവാഹിയുമായ പേരാമ്പ്ര ചിരിതകുന്നുമ്മല്‍ ധനീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: ദിവ്യ. മക്കള്‍: ദ്രുപത്, ധാര്‍മ്മിക. അച്ഛന്‍: ഗോപാലന്‍. അമ്മ: ചന്ദ്രിക. സഹോദരി: ധന്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പേരാമ്പ്ര പഴയ ഇ.എം.എസ്. ആശുപത്രിയ്ക്ക് സമീപത്തുള്ള വീട്ടുവളപ്പില്‍ നടക്കും.
മറയുന്നത് നാലുപതിറ്റാണ്ടോളം കൊയിലാണ്ടിയിലെ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വം; മാവുള്ളിപ്പുറത്തൂട്ട് പവിത്രന്‍ ഇനി ഓര്‍മ്മ
കൊയിലാണ്ടി: പത്രപ്രവര്‍ത്തനരംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള, കൊയിലാണ്ടിയിലെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ച വ്യക്തി അതായിരുന്നു ചെങ്ങോട്ടുകാവ് സ്വദേശിയായ മാവുള്ളിപ്പുറത്തൂട്ട് പവിത്രന്‍. 20ാം വയസില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനമെന്ന് അടുത്ത സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും പവിത്രന്റെ ശ്രദ്ധയില്‍പ്പെടുന്ന വിഷയങ്ങള്‍ വാര്‍ത്തകളായി നല്‍കും, അങ്ങനെയായിരുന്നു തുടക്കം. തെരുവത്ത് രാമന്‍ തുടക്കമിട്ട സായാഹ്നപത്രമായിരുന്ന പ്രദീപത്തില്‍ കോഴിക്കോടുമായി
കാട്ടിലപീടിക പുത്തന്‍പീടികയില്‍ കാന്തക്കാളി ആസിയ അന്തരിച്ചു
കാട്ടിലപീടിക: കാട്ടിലപീടിക പുത്തന്‍പീടികയില്‍ കാന്തക്കാളി ആസിയ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: ഉസ്സന്‍കോയ. മക്കള്‍: അബ്ദുള്ളകോയ, അബൂബക്കര്‍, മുസ്തഫ, ഷംസു, പരേതയായ കദീജ, സുബൈദ. മരുമക്കള്‍: ആലിന്‍കടവത്ത് അബ്ദുള്ള കോയ ഹാജി (തിരുവങ്ങൂര്‍), പൊയിലില്‍ അബ്ദുറഹിമാന്‍ (തിരുവങ്ങൂര്‍), നഫീസ പൂക്കാട്, മുംതാസ്, മൈമൂന, റഷീദ ചെങ്ങോട്ടുകാവ്. മൃതദേഹം ചീനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കൊയിലാണ്ടി ബപ്പന്‍കാട് ട്രെയിന്‍തട്ടി ബാലുശ്ശേരി സ്വദേശി മരിച്ചു
കൊയിലാണ്ടി: ബപ്പന്‍കാട് ട്രെയിന്‍തട്ടി ബാലുശ്ശേരി സ്വദേശി മരിച്ചു. കരിയാത്തുങ്കാവ് ശിവപുരം തേനമാക്കൂല്‍ ലോഹിതാക്ഷന്‍ ആണ് മരണപ്പെട്ടത്. അറുപത്തിരണ്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് ബപ്പന്‍കാട് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ ഇന്‍ക്വസ്റ്റ് നടക്കും. ആശാരിപ്പണിയാണ് ലോഹിതാക്ഷന്. ചെങ്ങോട്ടുകാവിലാണ് ഇദ്ദേഹത്തിന്റെ മകള്‍
കടിയങ്ങാട് പുറവൂര്‍ മര്‍ഹൂം കൂനിയോട്ട് ഇടക്കൊട്ട് അബ്ദുള്ള അന്തരിച്ചു
കടിയങ്ങാട്: പുറവൂര്‍ മര്‍ഹൂം കൂനിയോട്ട് ഇടക്കൊട്ട് അബ്ദുള്ള അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: ആസിയ പാലോത്ത് (കണ്ടോത്തുകുനി). മകള്‍: ഷാജഹാന്‍ (ഖത്തര്‍), ഷൈജല്‍, ഷമീര്‍ (ഖത്തര്‍). മരുമക്കള്‍: സഫീറ തളീക്കര, ഫസീല കുട്ടോത്ത്, സാലിഹ കന്നാട്ടി. മയ്യിത്ത് നിസ്‌കാരം ഇന്ന് ആറ് മണിക്ക് പുറവൂര്‍ മസ്ജിദില്‍ നടന്നു.
പി.ഡബ്ള്യു.ഡി ഓവർസിയറായിരുന്ന കൊല്ലം പറമ്പിൽ ദാമോദരൻ നായർ അന്തരിച്ചു
കൊല്ലം: പറമ്പിൽ ദാമോദരൻ നായർ (റിട്ടയർഡ് – പി.ഡബ്ള്യു.ഡി ഓവർസിയർ) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: വിനോദ് കുമാർ (ഡിസൈനർ), പ്രസാദ്കുമാര്‍ (ഇൻഡസ് മോട്ടോർസ്), പ്രമോദ് കുമാർ (ഡിസൈൻ പോയിന്റ് കൊല്ലം). മരുമക്കൾ: ഷൈനി, ഷജില, സന്ധ്യ. സഹോദരങ്ങൾ: ശ്രീധരൻ, രാജൻ, രാധ, പരേതരായ നാരായണി, മാധവി, ബാലകൃഷ്ണൻ. സംസ്കാരം: നാളെ ഉച്ചയ്ക്ക്
പേരാമ്പ്ര മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു
പേരാമ്പ്ര: മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ലൈല, റസാക്ക്, മുനീർ (ചുമട്ടുതൊഴിലാളി സിഐടിയു കായണ്ണ), മരുമകൻ: ഖാലിദ് നടുവണ്ണൂർ. സഹോദരങ്ങൾ: എം.ടി അമ്മത് ആവള, എം.ടി വീരാൻകുട്ടി ആവള, എം.ടി യൂസഫ് ആവള, എം.ടി നബീസ ആവള, പരേതരായ മൂത്താൻ, കുഞ്ഞബ്ദുള്ള, മൊയ്തി.