കൊയിലാണ്ടിയിലെ പെട്രോള്‍ പമ്പ് ഉടമ വി കെ ഗോപാലന്‍( ‘മംഗള’ കൊയിലാണ്ടി) അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിന് എതിര്‍വശത്തെ ജയേഷ് പെട്രോള്‍ പമ്പ് ഉടമ വി കെ ഗോപാലന്‍( ‘മംഗള’ കൊയിലാണ്ടി) അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോഴിക്കോട് നടക്കാവ് സ്വദേശിയാണ്.

പ്രമുഖ പച്ചക്കറി വ്യാപാരി കൂടിയാണ് ഇദ്ദേഹം.

ഭാര്യ: ശ്രീലത. മക്കള്‍: ജയേഷ്, ബബീഷ് (ജയേഷ് പെട്രോളിയം കൊയിലാണ്ടി), ഡോ.ബബിത (ദുബൈ), ഡോ.രജിത (ദുബൈ). മരുമക്കള്‍: ഡോ.നിപിന്‍, ഷിജിന്‍ (ദുബൈ). സഹോദരന്‍: പരേതനായ രാഘവന്‍. സഹോദരിമാര്‍: പരേതയായ രമണി, കല്ല്യാണി.

സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കനകാലയ ബാങ്ക് പിലാത്തിക്കുളത്തെ മംഗള ഹൗസില്‍ നടക്കും.