Tag: Nanthi

Total 32 Posts

സ്വന്തം ഹോട്ടൽ പൂർണ്ണമായി പാർട്ടി പ്രവർത്തനത്തിന് വിട്ട് നൽകുന്നത് പതിവ്, ഒപ്പം ദൂരദിക്കിൽ നിന്നെത്തുന്നവരുടെ ആശ്രയകേന്ദ്രവും; സഖാവ് ഒ.കെ.പി.കുഞ്ഞിക്കേണ്ണേട്ടന് യാത്രാമൊഴിയേകി നാട്

കൊയിലാണ്ടി: കമ്യൂണിസ്റ്റ് പാർട്ടിക്കായി ജീവിതം ഉഴിഞ്ഞു വച്ച സഖാവായിരുന്നു നന്തിക്കാരുടെ സ്വന്തം സഖാവ് ഒ.കെ.പി.കുഞ്ഞിക്കണ്ണേട്ടൻ. അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും നാടിന് കഴിഞ്ഞിട്ടില്ല. തന്റെ ജീവനോപാധിയായ ഹോട്ടലിനെ പോലും പൂർണ്ണമായി പാർട്ടിക്ക് വിട്ടു കൊടുക്കാൻ മനസ് കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നന്തിയിൽ ഇപ്പോൾ റെയിൽവേ മേൽപ്പാലമുള്ള ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്. പാലം നിർമ്മിക്കുന്നതിനായി

കത്തിയമർന്ന് സാൻട്രോ കാറിന്റെ മുൻഭാഗം, വെള്ളം ചീറ്റി തീ നിയന്ത്രിച്ച് നാട്ടുകാർ; നന്തി മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ച ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തിക്കോടി സ്വദേശിയുടെ കാറിന് നന്തി മേൽപ്പാലത്തിന് മുകളിൽ വച്ച് തീ പിടിച്ചത്. നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് കാറിന്റെ തീ അണച്ചത്. പുക ഉയരുന്നത്

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതോടെ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നു പ്രതീക്ഷിച്ചു, അപസ്മാരമുണ്ടായതോടെ നിലഗുരുതരമായി; നന്തി സ്വദേശി സുധീഷിന്റെ വിയോഗം വാഹനാപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് ഭേദപ്പെടുന്നതിനിടെ

നന്തി ബസാര്‍: വിഷുദിനമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു നന്തി മുസ്‌ലിയാരികണ്ടി സുധീഷ് (40). മൂന്നാല് ദിവസം മുമ്പേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വന്നതോടെ സുധീഷ് ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന പ്രതീക്ഷതായിരുന്നു കുടുംബം. നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇന്നലെയാണ് നില വഷളായത്. ഇന്നലെ രാവിലെ രക്തസമ്മര്‍ദ്ദം കൂടുകയും അപസ്മാരം

ദേശീയപാതാ വികസനം: ഇരുപതാം മൈലിൽ അടിപ്പാത വേണമെന്ന് ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

നന്തി ബസാർ: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ നന്തിക്കടുത്ത് ഇരുപതാം മൈൽസിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ദേശീയപാതാ വികസന പ്രവൃത്തി പകുതിയോളം പൂർത്തിയായപ്പോൾ പാതയുടെ ഇരുവശത്തും ഉയരമുള്ള മതിലാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. പാതയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു ഭാഗത്ത് വരാനോ പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കിഴക്ക് ഭാഗത്ത് വരാനോ

ഒത്തുചേരലിനൊപ്പം വൈവിധ്യമാർന്ന പ്രഭാഷണങ്ങളും; ശ്രദ്ധേയമായി വന്മുഖം കുതിരോടി സിദ്ദീഖ് മഹല്ലിന്റെ കുടുംബ സംഗമം 

നന്തി ബസാർ: വന്മുഖം കുതിരോടി സിദ്ദീഖ് മഹല്ല് സംഘടിപ്പിച്ച വമ്പിച്ച  കുടുംബ സംഗമം ശ്രദ്ധേയമായി. സമസത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. കെ.സി.അസ്സയിനാർ അധ്യക്ഷനായി. കുടുംബ സംഗമത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. മഹല്ല് ശാക്തികരണം എന്ന വിഷയത്തിൽ അബ്ദുസമദ് പൂക്കോട്ടുർ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരനും, കവിയും, ചിത്രകാരനുമായ സോമൻ

മുചുകുന്ന് വലിയമലയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം കോംപ്ലക്‌സിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു; പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതിന്റെ വിരോധമെന്ന് സൂചന

കൊയിലാണ്ടി: മുചുകുന്ന് വലിയമലയിലെ ദാറുസ്സലാം കോംപ്ലക്‌സില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം എഡ്യു വില്ലേജിലെ കെട്ടിടത്തിലുണ്ടായിരുന്ന ശിലാഫലകമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ശനിയാഴ്ച രാവിലെ 10 മണിക്കാണ് എഡ്യു വില്ലേജ് ഉദ്ഘാടനം നടന്നത്.

നന്തി മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള വിതരണ സംവിധാനം ഒരുക്കി പ്രവാസി കൂട്ടായ്മയായ കുവൈത്ത് സാന്ത്വനം കൾച്ചറൽ ഓർഗനൈസേഷൻ

നന്തി ബസാർ: ദേശീയപാതയിൽ നന്തി ടൗണിലുള്ള മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ആറ് മഹല്ലുകളുടെ പ്രവാസി കൂട്ടായ്മയായ കുവൈത്ത് സാന്ത്വൻം കൾച്ചറൽ ഓർഗനൈസേഷനാണ് പള്ളിയിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഒരുക്കിയത്. സംഘടന നടപ്പാക്കി വരുന്ന കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള വിതരണ സംവിധാനം സ്ഥാപിച്ചത്. കുടിവെള്ള

വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു

നന്തി ബസാര്‍: വീമംഗലത്തെ എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ഷരീഫ. മക്കള്‍: സജ്‌ന, സാജിര്‍ (കുവൈത്ത്). മരുമകന്‍: ഷിബ്‌ലി (ദുബായ്). സഹോദരങ്ങള്‍: കുഞ്ഞമ്മദ്, ഖദീജ, അസൈനാര്‍, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി). മയ്യത്ത് നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് നന്തി മുഹിയുദ്ദീന്‍

മഫ്തി പൊലീസ് പരിശോധന നടത്തിയത് കൊയിലാണ്ടി സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്; ഇരുപത് ദിവസം മുമ്പ് കഞ്ചാവുമായി നാട്ടിലെത്തിയ ബംഗാള്‍ സ്വദേശി ലക്ഷ്യമിട്ടത് അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍

കൊയിലാണ്ടി: നന്തിയില്‍ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത് ബംഗാള്‍ സ്വദേശി. സോലാപൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ ഹസന്‍ അലിയാണ് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടിയിലായത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കാനാണ് ഹസന്‍ അലി നന്തിയിലെത്തിയത്. ഇത് സംബന്ധിച്ച രഹസ്യ വിവരം കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറിന് ലഭിച്ചു. തുടര്‍ന്നാണ് മഫ്തി പൊലീസ് നന്തിയിലെത്തിയത്.

നന്തിയില്‍ ഇമാമായി ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയി

കൊയിലാണ്ടി: നന്തിയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. നന്തി അല്‍ ഇഖ്മ പള്ളിയിലെ ഇമാമായ യൂസഫ് അലിയുടെ ബൈക്കാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മോഷണം പോയത്. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ യൂസഫ് അലി ഫാറൂഖ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥി കൂടിയാണ്. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് ട്രെയിനില്‍ പോകാനായാണ്