ഒത്തുചേരലിനൊപ്പം വൈവിധ്യമാർന്ന പ്രഭാഷണങ്ങളും; ശ്രദ്ധേയമായി വന്മുഖം കുതിരോടി സിദ്ദീഖ് മഹല്ലിന്റെ കുടുംബ സംഗമം 


നന്തി ബസാർ: വന്മുഖം കുതിരോടി സിദ്ദീഖ് മഹല്ല് സംഘടിപ്പിച്ച വമ്പിച്ച  കുടുംബ സംഗമം ശ്രദ്ധേയമായി. സമസത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. കെ.സി.അസ്സയിനാർ അധ്യക്ഷനായി. കുടുംബ സംഗമത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.

മഹല്ല് ശാക്തികരണം എന്ന വിഷയത്തിൽ അബ്ദുസമദ് പൂക്കോട്ടുർ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരനും, കവിയും, ചിത്രകാരനുമായ സോമൻ കടലൂർ സൗഹൃദ സായാഹ്നം എന്ന വിഷയം അവതരിപ്പിച്ചു. മുഹമ്മദലി ദാരിമി ശ്രീകണ്oപുരം ബന്ധങ്ങളുടെ രീതി ശാസത്രം എന്ന വിഷയവും റമീസ് ഹൈതമി ലഹരിയുടെ കാണാപ്പുറങ്ങൾ എന്ന വിഷയവുമായി ബിഷർ കെ.സി.കെല്ലൂർ എന്നിവരും സംസാരിച്ചു.

കെ.കെ.അബ്ദുറഹിമാൻ സ്വാഗതവും ഫൈസൽ ജന്നത്ത് നന്ദിയും പറഞ്ഞു. അഫ്താബ് ഖിറാഅത്ത് നടത്തി. കുടുംബസംഗമത്തോട് അനുബന്ധിച്ച് അന്നദാനവും ഉണ്ടായിരുന്നു.