ഓർമ്മകളിൽ എന്നെന്നും…; പെരുവട്ടൂരിലെ സി.പി.എം നേതാവായിരുന്ന സി.കെ.ഗോപാലനെ അനുസ്മരിച്ചു


കൊയിലാണ്ടി: ദീർഘകാലം സി.പി.എം പെരുവട്ടൂർ ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം നേതാവുമായിരുന്ന സി.കെ.ഗോപാലന്റെ എട്ടാം ചരമവാർഷികം ആചരിച്ചു. പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ.ജി.ലിജീഷ് അധ്യക്ഷനായി. അഡ്വ. കെ.സത്യൻ, ചന്ദ്രിക ടി, രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.കെ.രമേശൻ സ്വാഗതവും പി.കെ.ബാലൻ നന്ദിയും പറഞ്ഞു.