Tag: Nandhi
സുമനസ്സുകളുടെ കനിവ് കാത്ത് കടലൂര്‍ സ്വദേശിയായ 21കാരന്; മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിക്കാന്‍ ഷംലാക്കിനെ സഹായിക്കാം
നന്തി ബസാര്‍: മൂടാടി പഞ്ചായത്തിലെ കടലൂരിലുള്ള ചെമ്പുവയലില് ഷംലാക്ക് (21) ചികിത്സയ്ക്കായി സഹായം തേടുന്നു. ചെമ്പു വയലില്‍ മുസ്തഫ- റഷീദ ദമ്പതികളുടെ മകനായ ഷംലാക്ക് ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. മജ്ജ മാറ്റി വെക്കണമെന്നാണ് അവസാനമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് ഈ ചികിത്സയ്ക്ക് ചെലവ് വരുന്നത്. ഒരു പിക്കപ്പ് ഡ്രൈവറായി ജോലി
കത്താൻ സാധ്യതയുള്ള ദ്രാവകവുമായി യാത്ര, ലീക്കും മണവും വന്നതോടെ റോഡ്സെെഡിൽ ഒതുക്കി; നന്തിയില്‍ ടാങ്കര്‍ ലോറി ലീക്കായത് പരിഭ്രാന്തി സൃഷ്ടിച്ചു
മൂടാടി: നന്തിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ദ്രാവകം ലീക്കാവുകയും മണം പരക്കുകയും ചെയ്തതോടെ ജനങ്ങല്‍ പരിഭ്രാന്തിയിലായി. കൊച്ചിയില്‍ നിന്നും ഗുജറാത്തിലേക്ക് ബ്യുട്ടെയില് അക്രിലേറ്റ് എന്ന കത്താന്‍ സാധ്യതയുള്ള ദ്രാവകവുമായി യാത്ര തിരിച്ച ടാങ്കറില്‍ നിന്ന് ദ്രാവകം ലീക്കാകുന്നത് നന്തി ടൗണിലെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ വാഹനം ഒതുക്കിയിടുകയും പോലീസിലും കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിലും അറിയിക്കുകയും
‘K-rail പദ്ധതിക്കായി ഭൂമി വിട്ടു കൊടുക്കില്ല, സർക്കാർ പദ്ധതി റദ്ദു ചെയ്യണം’; കിടപ്പാട സംരംക്ഷണ വാഹന ജാഥക്ക് നന്തി ബസാറില്‍ സ്വീകരണം
നന്തി ബസാർ: അഴിയൂരില്‍ നിന്ന് വെങ്ങളത്തേയ്ക്ക് പുറപ്പെട്ട കിടപ്പാട സംരക്ഷണ ജാഥയ്ക്ക് നാരങ്ങോളികുളത്ത് സ്വീകരണം നല്കി. കെ.റെയിൽ പദ്ധതിക്കായി ഭൂമി വിട്ടു കൊടുക്കില്ല, കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസ്സുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥക്കാര് മുന്നോട്ട് വെയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടാനിടയുള്ള സ്ത്രീകളടക്കമുള്ളവര്‍ ജാഥയില്‍ പങ്കെടുത്തു. ജാഥാ ക്യാപ്റ്റന്‍
ഇനി കുട്ടികളികള്‍ പൊടിപൊടിക്കും, കടലൂര്‍ വന്മുഖം ഗവ: ഹൈസ്കൂളിലെ കുരുന്നുകള്‍ക്കായ് വര്‍ണ്ണകൂടാരം ഒരുങ്ങി
കൊയിലാണ്ടി: കടലൂര്‍ വന്മുഖം ഗവ: ഹൈസ്കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വര്‍ണ്ണ കൂടാരം പ്രീ സ്കൂളുകള്‍ക്ക് ഉള്ള ഒരു മാതൃക കൂടിയാണ്. എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ: എ.കെ അബ്ദുള്‍ ഹക്കീം (ഡി.പി.സി, എസ്.എസ്.കെ കോഴിക്കോട്) മുഖ്യ അതിഥിയായ ചടങ്ങില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷനായി.
നന്തിയില്‍ എസ്.എസ്.എല്‍.സി പ്ലസ്റ്റു ഉന്നത വിജയികളെ ആദരിച്ചു
കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്. 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പ്ലസ്റ്റു ഉന്നത വിജയികളെയും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ പി.എച്ച്.ഡി ബിരുദം നേടിയ നന്തി സ്വദേശിയും കടലൂര്‍ ഗവ:ഹൈസ്കൂളിലെ മലയാള അദ്ധ്യാപികയുമായ ഡോ.ബിദൂര്‍ ടീച്ചറെയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷന് നന്തി വില്ലേജ് കമ്മറ്റി ഉപഹാരങ്ങള്‍ നല്കിയ
നന്തി ബസാര്‍ ചന്ദന വയല്‍ കുനി എ.വി.കാദര്‍ ഹാജി നിര്യാതനായി
കൊയിലാണ്ടി: നന്തി ബസാര്‍ ചന്ദന വയല്‍ കുനി എ.വി.കാദര്‍ ഹാജി നിര്യാതനായി. നഫീസയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മേപ്പയില്‍, ബഷീര്‍, സിദ്ദീഖ്, മുസ്തഫ, ആരിഫ, റഫീഖ്, മജീദ്. മരുമക്കള്‍: മുനീറ മേപ്പയില്‍, സറീന ഇരിങ്ങല്‍, സോഫിയ മൂരാട്, ഷര്‍ബിന കടലൂര്‍, മുഹമ്മദ് കോയ നടുവണ്ണൂര്‍, റജുല ഹില്‍ ബസാര്‍, റുക്സാന കാവുംവട്ടം. സഹോദരങ്ങള്‍: പാത്തുമ്മുട്ടി കടലൂര്‍,
കനത്ത മഴയിൽ നന്തിയിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നുവീണു; ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാൽ ഗൃഹനാഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് നന്തിയിൽ വീട് തകർന്നു. വീരവഞ്ചേരി സ്വദേശി പുറത്തോട്ട് രാജീവിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഇന്ന് രാവിലെ 8 30 ഓടെയാണ് അപകടം നടന്നത്. ഓടും മേൽക്കൂരയും പൂർണമായും തകർന്നുവീണു. കഴുക്കോലും പട്ടികയും ഓടുകളും നശിച്ചു. രാജീവൻ അടുക്കളയിൽ നിൽക്കുമ്പോൾ വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ഒച്ച കേട്ട്