നന്തിയില്‍ എസ്.എസ്.എല്‍.സി പ്ലസ്റ്റു ഉന്നത വിജയികളെ ആദരിച്ചു


കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍. 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പ്ലസ്റ്റു ഉന്നത വിജയികളെയും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ പി.എച്ച്.ഡി ബിരുദം നേടിയ നന്തി സ്വദേശിയും കടലൂര്‍ ഗവ:ഹൈസ്‌കൂളിലെ മലയാള അദ്ധ്യാപികയുമായ ഡോ.ബിദൂര്‍ ടീച്ചറെയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മറ്റി ഉപഹാരങ്ങള്‍ നല്‍കിയ ആദരിച്ചത്.

ചടങ്ങ് എം.എല്‍.എ കാനത്തില്‍ ജമീല ഉല്‍ഘാടനം ചെയ്തു. നന്തിവില്ലേജ് കമ്മിറ്റി പ്രസിഡന്റ്
സിന്ധു കട്ടിലിന്റെ അദ്ധ്യക്ഷതയില്‍ നന്തി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
ജില്ലാ കമ്മറ്റി അംഗവും ഏരിയ പ്രസിഡന്റുമായ ഡി.ദീപ, ജില്ലാ കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷീജ.പി.കെ, ഏരിയ കമ്മറ്റി അംഗങ്ങളായ രജുല, പുഷ്പ ഗ്രീന്‍വ്യൂ, സി.പി.ഐ പയ്യോളി ഏരിയകമ്മറ്റി അംഗം കെ.ജീവാനന്ദന്‍ മാസ്റ്റര്‍, സി.പി.ഐ നന്തി ലോക്കല്‍ സെക്രട്ടറി കെ.വിജയരാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വില്ലേജ് കമ്മറ്റി സെക്രട്ടറി സ്മിത.പി സ്വാഗതവും ട്രഷറര്‍ ശ്രീലത നന്ദിയും പറഞ്ഞു.

summary: SSLC Plus honored top winners in Nandi