കനത്ത മഴയിൽ നന്തിയിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നുവീണു; ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാൽ ഗൃഹനാഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് നന്തിയിൽ വീട് തകർന്നു. വീരവഞ്ചേരി സ്വദേശി പുറത്തോട്ട് രാജീവിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഇന്ന് രാവിലെ 8 30 ഓടെയാണ് അപകടം നടന്നത്.

ഓടും മേൽക്കൂരയും പൂർണമായും തകർന്നുവീണു. കഴുക്കോലും പട്ടികയും ഓടുകളും നശിച്ചു. രാജീവൻ അടുക്കളയിൽ നിൽക്കുമ്പോൾ വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ഒച്ച കേട്ട് പുറത്തേക്ക് ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന നിലയിലാണ്. റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Summary:

House collapsed in Nandi due to heavy rain