Tag: Muchukunnu

Total 41 Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മുചുകുന്ന് റോഡിലെ ആനക്കുളം റെയിൽവേ ഗെയിറ്റ് പത്ത് ദിവസത്തേക്ക് അടയ്ക്കും

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ആനക്കുളത്തുള്ള റെയിൽവേ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 205) വീണ്ടും അടയ്ക്കുന്നു. അറ്റകുറ്റപണികൾക്കായാണ് ഗെയിറ്റ് അടയ്ക്കുന്നത്. നാളെ (ഡിസംബർ 14) മുതൽ ഡിസംബർ 23 വരെയാണ് ഗെയിറ്റ് അടച്ചിടുക എന്ന് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗെയിറ്റ് അടച്ചിടുക. കഴിഞ്ഞ

മുചുകുന്നില്‍ വിദ്യാര്‍ഥികളെയും ജോലിക്ക് പോകുന്നവരെയും വലച്ച് ബസ് സമയക്രമം; തിരക്കേറിയ സമയത്ത് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ വേണമെന്ന് വിദ്യാര്‍ഥികള്‍

സപ്തമി.സി.വി. മുചുകുന്ന്: മുചുകുന്ന് മേഖലയില്‍ യാത്രാ പ്രശ്‌നം രൂക്ഷമാകുന്നതായി വിദ്യാര്‍ത്ഥികള്‍. ബസുകളുടെ നിലവിലെ സമയക്രമമാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. രാവിലെ കൂടുതല്‍ ബസുകള്‍ ഇല്ലാത്തതും ഉള്ള ബസുകളുടെ സമയക്രമവും കാരണം ബുദ്ധിമുട്ടിലാകുന്നത് വിദ്യാര്‍ഥികളും ജോലിയ്ക്കായി ദൂരെ ഇടങ്ങളിലേക്ക് പോകുന്നവരുമാണ്. രാവിലെ 6.50 ന്റെ ബസിനുശേഷം 7.30 ന് ആണ് അടുത്ത ബസ്. 7.30 നു ശേഷം7.50നും പിന്നീട് ഒരു

മുചുകുന്ന് വലിയമലയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം കോംപ്ലക്‌സിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു; പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതിന്റെ വിരോധമെന്ന് സൂചന

കൊയിലാണ്ടി: മുചുകുന്ന് വലിയമലയിലെ ദാറുസ്സലാം കോംപ്ലക്‌സില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം എഡ്യു വില്ലേജിലെ കെട്ടിടത്തിലുണ്ടായിരുന്ന ശിലാഫലകമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ശനിയാഴ്ച രാവിലെ 10 മണിക്കാണ് എഡ്യു വില്ലേജ് ഉദ്ഘാടനം നടന്നത്.

എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റ് ഒഴിവ്. ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ രണ്ട് സീറ്റുകളും ബി.എസ്.സി ഫിസിക്‌സ് കോഴ്‌സില്‍ ഒരു സീറ്റും എംകോം ഫിനാന്‍സ് കോഴ്‌സില്‍ എസ്.ടി, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ് കാറ്റഗറികളില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 19 ന് രാവിലെ

രക്തദാനം മഹാദാനം; മുചുകുന്നില്‍ മെഗാ രക്തദാന ക്യാമ്പുമായി ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റി

കൊയിലാണ്ടി: മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുചുകുന്ന് യു.പി സ്‌കൂളില്‍ വെച്ച് ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഫലവൃക്ഷ തൈയാണ് സമ്മാനം. രക്തം ദാനം ചെയ്യുക എന്നത് ഒരു

മുചുകുന്ന് മുതിരക്കാലയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് മുതിരക്കാലയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. അറുപത്തിഅഞ്ച് വയസ്സായിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍: അഭിജിത്, അഞ്ജലി. സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, മാധവന്‍ നായര്‍, ദാമോദരന്‍ നായര്‍, ജാനകി അമ്മ . സഞ്ചയനം: വ്യാഴാഴ്ച. s summary: muchukunnu muthirakkalil gopalan nair passed away

മുചുകുന്നിൽ വിമുക്തഭടൻ മീത്തലെ നമ്പിക്കണ്ടി രാഘവൻ നായർ അന്തരിച്ചു

മുചുകുന്ന്: വിമുക്തഭടൻ രജത് നിവാസിൽ മീത്തലെ നമ്പികണ്ടി രാഘവൻ നായർ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. [ ഭാര്യ: ദാക്ഷായണി (ഡയറക്ടർ ചേമഞ്ചേരി ഹൗസിംഗ് സൊസൈറ്റി) മക്കൾ:രാജേഷ് (ഡ്രൈവിംഗ് സ്കൂൾ), രാജീവൻ (ഊരാളുങ്കൽ സൊസൈറ്റി), മരുമക്കൾ: സുനിത(കേരള ബാങ്ക് പയ്യോളി), ജിഷ്ണ(നടുവണ്ണൂർ) സഹോദരങ്ങൾ:പത്മനാഭൻ, ബാലകൃഷ്ണൻ, പരേതരായ ലീല, ഗംഗാധരൻ. summary: Meethale Nambikandi Raghavan Nair passed

പുറക്കാട് പറോളി ബാബു അന്തരിച്ചു

കൊയിലാണ്ടി: പുറക്കാട് പറോളി ബാബു അന്തരിച്ചു. നാല്‍പത്തിഒന്‍പത് വയസ്സായിരുന്നു. ചുമട്ട് തൊഴിലാളിയായ ബാബു ആഗസ്ത് 6 ന് ജോലിക്കിടെ സിമന്റ് ചാക്കുമായി വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പുറക്കാട് ബ്രാഞ്ച് മെമ്പറായിരുന്നു. സജിതയാണ് ഭാര്യ. മകള്‍ നേഹ ബാബു. അച്ഛന്‍ രാജന്‍, അമ്മ ലീല. സഹോദരങ്ങള്‍: ബിജു ബഹറെയ്ന്‍, ബബിത. summary: purakkad

മുചുകുന്ന് കൗസ്തുഭത്തില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് കൗസ്തുഭത്തില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. റിട്ട.സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: ബാലാമണി. മക്കള്‍: ഷീബ, ദീപ. മരുമക്കള്‍: ശശി(റിട്ട.സബ്ബ് ഇന്‍സ്‌പെകടര്‍ വടകര), വിനോദ് (ബിസിനസ്സ്) സഞ്ചയനം വെള്ളിയാഴ്ച. summary: kausthubatthil ragavan nair passed away at muchukunnu

ആറന്മുള കണ്ണാടി മാതൃകയില്‍ മുചുകുന്ന് കണ്ണാടി; ഇത് എന്‍.കെ.അഭിലാഷ് വര്‍ഷങ്ങളായി നടത്തിയ പരീക്ഷണങ്ങളുടെ ഫലം

മുചുകുന്ന്: ആറന്മുള കണ്ണാടിയുടെ മാതൃകയില്‍ കണ്ണാടി നിര്‍മ്മിച്ച് പ്രശസ്തനായ മുചുകുന്നിലെ എന്‍. കെ. അഭിലാഷിനെ മൂടാടി മണ്ഡലം ഓട്ട് കമ്പനി സി. യു. സി. കോണ്‍ഗ്രസ്സ് കമ്മിറ്റി ആദരിച്ചു. വര്‍ഷങ്ങളായി ആറന്മുള കണ്ണാടിയുടെ ലോഹരഹസ്യം പരീക്ഷണം നടത്തികൊണ്ടാണ് കണ്ണാടി നിര്‍മ്മിച്ചത്. മുചുകുന്ന് കണ്ണാടിയെന്നാണ് ഇത് ഇന്ന് അറിയപ്പെടുന്നത്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പാറ്റെന്റ് ലഭിക്കാനുള്ള ശ്രത്തിലാണ്