Tag: Muchukunnu

Total 37 Posts

പുതിയ പാലത്തിന് പഴയതിനേക്കാള്‍ ഉയരം കൂടി, റോഡില്‍ പഴയപാലത്തിന്റെ അവശിഷ്ടങ്ങളും; മുചുകുന്ന് പാച്ചാക്കല്‍ പ്രദേശത്തെ കനാല്‍പ്പാലം പുതുക്കിപ്പണിതതോടെ പ്രയാസത്തിലായി നാട്ടുകാര്‍

കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ കടന്നുപോവുന്ന മുചുകുന്ന് പാച്ചാക്കല്‍ പ്രദേശത്തെ കനാല്‍പ്പാലം പുതുക്കിപ്പണിതതിനു പിന്നാലെ നാട്ടുകാരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടാവുന്നു. പുതിയ കനാല്‍പ്പാലത്തിന് പഴയതിനേക്കാള്‍ ഉയരം കൂടിയതും ഇവിടെ റോഡില്‍ പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടതുമാണ് നാട്ടുകാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ടാര്‍ ചെയ്ത കുറെ

കരാര്‍ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് പി.ഡബ്ല്യു.ഡി കയ്യൊഴിഞ്ഞു; പൈപ്പിന്റെ ലീക്ക് മാറ്റാനാവുന്നില്ല, മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലേക്കുള്ള ജലവിതരണ പൈപ്പ്‌പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആറുമാസം

മുചുകുന്ന്: മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലേക്ക് ജലം എത്തിക്കുന്ന പൈപ്പ് പൊട്ടി വലിയ തോതില്‍ വെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി. മുചുകുന്ന് ഓട്ടുകമ്പനിക്ക് സമീപത്തായുള്ള ജങ്ഷനിലാണ് പൈപ്പ് പൊട്ടിയത്. ആറുമാസത്തോളമായി വെള്ളം ലീക്കാകുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡിയില്‍ പരാതിപ്പെട്ടെങ്കിലും കരാറുകാരന്റെ കാലാവധി കഴിഞ്ഞെന്നും അതിനാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ അയാളോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്നുമാണ് പി.ഡബ്ല്യു.ഡി

മുചുകുന്നിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതി പിടിയില്‍

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍രാജിനെ (27) ആണ് വൈകീട്ട് നാല് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് പെട്ടി മോഷണം പോയത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് പണം അടങ്ങിയ കവര്‍ നിക്ഷേപിക്കാനായി സജ്ജീകരിച്ച

മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകള്‍ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്. ഇന്ന് രാവിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മോഷണം പോയ പെട്ടി കണ്ടെത്തിയത്.

മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക

  കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു.

കാത്തിരിപ്പിന് വിരാമം, കട്ട പതിച്ച റോഡിലൂടെ ഇനി സുഖയാത്ര; അറ്റകുറ്റപ്പണികള്‍ക്കായി പത്ത് ദിവസത്തിലേറെ അടച്ചിട്ട ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറന്നു

കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും തുറന്നു. പത്ത് ദിവസം നീണ്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഗെയിറ്റ് തുറന്നത്. ഡിസംബര്‍ 15 നാണ് ആനക്കുളത്തുള്ള 205-ാം നമ്പര്‍ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. നിലവിലുണ്ടായിരുന്ന ടാറിങ് പൂര്‍ണ്ണമായി ഒഴിവാക്കി പകരം കട്ട പതിപ്പിക്കുന്ന പ്രവൃത്തി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മുചുകുന്ന് റോഡിലെ ആനക്കുളം റെയിൽവേ ഗെയിറ്റ് പത്ത് ദിവസത്തേക്ക് അടയ്ക്കും

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ആനക്കുളത്തുള്ള റെയിൽവേ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 205) വീണ്ടും അടയ്ക്കുന്നു. അറ്റകുറ്റപണികൾക്കായാണ് ഗെയിറ്റ് അടയ്ക്കുന്നത്. നാളെ (ഡിസംബർ 14) മുതൽ ഡിസംബർ 23 വരെയാണ് ഗെയിറ്റ് അടച്ചിടുക എന്ന് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗെയിറ്റ് അടച്ചിടുക. കഴിഞ്ഞ

മുചുകുന്നില്‍ വിദ്യാര്‍ഥികളെയും ജോലിക്ക് പോകുന്നവരെയും വലച്ച് ബസ് സമയക്രമം; തിരക്കേറിയ സമയത്ത് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ വേണമെന്ന് വിദ്യാര്‍ഥികള്‍

സപ്തമി.സി.വി. മുചുകുന്ന്: മുചുകുന്ന് മേഖലയില്‍ യാത്രാ പ്രശ്‌നം രൂക്ഷമാകുന്നതായി വിദ്യാര്‍ത്ഥികള്‍. ബസുകളുടെ നിലവിലെ സമയക്രമമാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. രാവിലെ കൂടുതല്‍ ബസുകള്‍ ഇല്ലാത്തതും ഉള്ള ബസുകളുടെ സമയക്രമവും കാരണം ബുദ്ധിമുട്ടിലാകുന്നത് വിദ്യാര്‍ഥികളും ജോലിയ്ക്കായി ദൂരെ ഇടങ്ങളിലേക്ക് പോകുന്നവരുമാണ്. രാവിലെ 6.50 ന്റെ ബസിനുശേഷം 7.30 ന് ആണ് അടുത്ത ബസ്. 7.30 നു ശേഷം7.50നും പിന്നീട് ഒരു

മുചുകുന്ന് വലിയമലയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം കോംപ്ലക്‌സിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു; പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതിന്റെ വിരോധമെന്ന് സൂചന

കൊയിലാണ്ടി: മുചുകുന്ന് വലിയമലയിലെ ദാറുസ്സലാം കോംപ്ലക്‌സില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ശിലാഫലകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ദാറുസ്സലാം എഡ്യു വില്ലേജിലെ കെട്ടിടത്തിലുണ്ടായിരുന്ന ശിലാഫലകമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ശനിയാഴ്ച രാവിലെ 10 മണിക്കാണ് എഡ്യു വില്ലേജ് ഉദ്ഘാടനം നടന്നത്.

എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റ് ഒഴിവ്. ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ രണ്ട് സീറ്റുകളും ബി.എസ്.സി ഫിസിക്‌സ് കോഴ്‌സില്‍ ഒരു സീറ്റും എംകോം ഫിനാന്‍സ് കോഴ്‌സില്‍ എസ്.ടി, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ് കാറ്റഗറികളില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 19 ന് രാവിലെ