എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്


കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റ് ഒഴിവ്. ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ രണ്ട് സീറ്റുകളും ബി.എസ്.സി ഫിസിക്‌സ് കോഴ്‌സില്‍ ഒരു സീറ്റും എംകോം ഫിനാന്‍സ് കോഴ്‌സില്‍ എസ്.ടി, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ് കാറ്റഗറികളില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ഡോ. ഷാജി.സി.വി അറിയിച്ചു.