Tag: Muchukunnu

Total 37 Posts

എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം

കൊയിലാണ്ടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസ് ആഹ്ളാദ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ, മണ്ഡലം പ്രസിഡന്റ് രൂപേഷ് കൂടത്തിൽ, കിഴക്കയിൽ രാമകൃഷ്ണൻ, നെല്ലിമഠത്തിൽ പ്രകാശ്, പൊറ്റക്കാട്ട് രാമകൃഷ്ണൻ, പട്ടേരി മാധവൻ നായർ, എൻ.കെ.നിധീഷ്, പ്രേമ കൊന്നക്കൽ, കെ.പി.രാജൻ, പി.വിശ്വൻ, രെജി സജേഷ്, പി.കെ.നാരായണൻ, കെ.ലീല,

ബണ്ട് തുറന്നുവിട്ടു; മുചുകുന്ന് അകലാപ്പുഴയിലെ മത്സ്യകൃഷി പൂര്‍ണ്ണമായി നശിച്ചു, ചത്തൊടുങ്ങിയത് രണ്ടര ക്വിന്റല്‍ മത്സ്യം

സ്വന്തം ലേഖകൻ കൊയിലാണ്ടി: അകലാപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് മത്സ്യകൃഷി മുഴുവനായി നശിച്ചു. കേളോത്ത് സത്യന്റെ മത്സ്യകൃഷിയാണ് നശിച്ചത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന രണ്ടര ക്വിന്റലോളം മത്സ്യമാണ് നശിച്ചത്. അകലാപ്പുഴയിലാണ് കൂട് മത്സ്യകൃഷി നടത്തിയിരുന്നത്. പൊഴിയൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ നിന്നായി കൊണ്ടുവന്ന് നിക്ഷേപിച്ച മത്സ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, ചിത്രലാട എന്നീ മത്സ്യങ്ങളാണ്

കെ.പി.സി.സി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും

കൊയിലാണ്ടി: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ആറു പതിറ്റാണ്ടോളം കെ.പി.സി.സി ഓഫിസ് സെക്രട്ടറിയു മായിരുന്ന കെ.പി.സി.സി കെ.ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം ഒരുങ്ങി. കെ.ജി.ട്രസ്റ്റ് നിര്‍മിച്ച കെട്ടിട ത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ്

മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കിൽ മീത്തലെ അറത്തിൽ സുജാതയെയാണ് കാണാതായത്. നാൽപ്പത്തിരണ്ട് വയസാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പോയതാണ് സുജാത. ഏറെ വൈകിയിട്ടും തിരികെയെത്താതായതോടെയാണ് കാണാതായതായി മനസിലായത്. കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961765195, 9947368291 എന്നീ നമ്പറുകളിലോ കൊയിലാണ്ടി പൊലീസ്

മുചുകുന്ന് സ്വദേശിയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്‌സ് മേപ്പയ്യൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് വലിക്കണ്ടി വീട്ടില്‍ അജയിന്റെ പേഴ്‌സാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മേപ്പയ്യൂരിലേക്കുള്ള പ്രശാന്തി ബസ്സില്‍ സഞ്ചരിക്കവെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും

മുചുകുന്നില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ആയിരത്തോളം തേങ്ങ കത്തിനശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്നില്‍ തേങ്ങാകൂട കത്തിനശിച്ചു. വടക്കെ പാപ്പാരി പത്മനാഭന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാക്കൂടയാണ് ശനിയാഴ്ച രാവിലെ കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാരും വിവരം കിട്ടിയതിനനുസരിച്ച് കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും കുതിച്ചെത്തി തീയണച്ചു. തേങ്ങാക്കൂടയും, ആയിരത്തോളം തേങ്ങയും പൂര്‍ണ്ണമായും കത്തിനശിച്ചു.  

വനിതാ സംരംഭക പദ്ധതിയിൽ മൂടാടി പഞ്ചായത്തിന് മറ്റൊരു പൊൻതൂവൽ കൂടി; എട്ടാം വാർഡിൽ സുഭിക്ഷം അരവ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ മുചുകുന്ന് നോർത്തിൽ സുഭിക്ഷം അരവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷയായി. മൂടാടി ഗ്രാമ പഞ്ചായത്തിലെ വനിതാ സംരഭക പദ്ധതിയുടെ ഭാഗമായാണ് അരവ് കേന്ദ്രം എട്ടാം വാർഡിൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിന്റെ രണ്ട് ലക്ഷം

മുചുകുന്നില്‍ കുട്ടികള്‍ക്കായി നാടക പരിശീലനക്കളരിയും അമേച്വര്‍ നാടക മത്സരവും; വിശദാംശങ്ങള്‍ അറിയാം

പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മെയ് 27, 28, തിയ്യതികളിലായി കുട്ടികള്‍ക്കുളള നാടക പരിശീലനക്കളരിയും അമേച്വര്‍ നാടകമത്സരവും മുചുകുന്നില്‍ വെച്ച് നടത്താന്‍ സംഘാടകസമിതി രൂപീകരിച്ചു. നാടക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റും നാടകത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദവിവരങ്ങളും മെയ് അഞ്ചിനകം സംഘാടക സമിതിയില്‍ എത്തിക്കണം. ലഭിക്കുന്ന രചനകളില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നാല് നാടകങ്ങളാണ്

മുചുകുന്നില്‍ ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി തലകീഴായി മറിഞ്ഞു

കൊയിലാണ്ടി: ചെങ്കല്ലുമായി വരികയായിരുന്ന മിനി ലോറി തലകീഴായി മറിഞ്ഞു.മുചുകുന്ന് വടക്കുംമുറി അങ്കണവാടിക്ക് സമീപമാണ് സംഭവം. ‘ആയില്യം’ എന്ന ലോറിയാണ് ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ മറിഞ്ഞത്. ചെങ്കല്ലുമായി വരുമ്പോള്‍ കയറ്റത്തില്‍ വച്ച് ഡ്രൈവര്‍ക്ക് ബ്രേക്കിന്മേലുള്ള നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് ലോറി പുറകോട്ട് നീങ്ങുകയും മറിയുകയും ചെയ്തു. ലോറിയിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലകീഴായി മറിഞ്ഞ ലോറിയില്‍

മുചുകുന്നിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവം; പ്രതിചേർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആറു വർഷത്തിന് ശേഷം വെറുതെവിട്ട് കോടതി

കൊയിലാണ്ടി: മുചുകുന്നിലെ ബി.ജെ.പി നേതാവിന്റെ ബെെക്ക് കത്തിച്ച കേസിൽ മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരെ വെറുതെവിട്ട് കോഴിക്കോട് ജില്ലാ കോടതി. നെല്ലിമഠത്തിൽ ബാലകൃഷ്ണന്റെ ബെെക്ക് കത്തിച്ച കേസിലാണ് മുചുകുന്ന് സ്വദേശികളായ വിഷ്ണു, അഭി, ബജിൻ എന്നിവരെ കോടതി വെറുതെ വിട്ടത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന ബാലകൃഷ്ണന്റെ ബെെക്കിന് അർദ്ധരാത്രിയിൽ ആരോ