Tag: Moodadi Grama Panchayath

Total 43 Posts

യോഗ പരിശീലിപ്പിക്കാൻ അറിയാമോ? ഇതാ അവസരം; മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. ഡിസംബർ 29 ന് രാവിലെ 10 മണിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ചാണ് അഭിമുഖം. യോഗ്യരായവർ വിശദമായ ബയോഡാറ്റ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ.എം.എസ്/ബി.എൻ.വൈ.എസ് ബിരുദം, എം.എസ്.ഇ (യോഗ), എം.ഫിൽ (യോഗ), ഡിപ്ലോമ എന്നിവയോ അംഗീകൃത സർവകലാശാലയിൽ

2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി, വയോജനങ്ങള്‍, വനിത, പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഗ്രാമസഭ

മൂടാടി: 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി ഭിന്നശേഷി – വയോജനങ്ങള്‍ – വനിത – പട്ടികജാതി വിഭാഗം എന്നീ മേഖലകളിലെ പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു. പൊതു ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടാത്ത വിഷയങ്ങളാണ് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ ഗ്രാമ ബ്ലോക് ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്കായി സമര്‍പ്പിക്കും. പ്രസിഡന്റ് സി.കെ.

മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും; തിയ്യതിയും സമയവും അറിയാം

മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തെ വിവിധ പ്രൊജക്റ്റുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. ഡിസംബര്‍ 31 ന് കുട്ടികളുടെ ഗ്രാമസഭ രാവിലെ പത്ത് മണിക്ക് നടക്കും. ഭിന്നശേഷി ഗ്രാമസഭ ഡിസംബര്‍ 19ന് 11 മണിക്കും വയോജനസഭ ഡിസംബര്‍ 19 ന് ഉച്ചക് 2.30 നും നടക്കും. വനിതാസഭ ഡിസംബര്‍

കല്ലുവെട്ട് കുഴിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിച്ചു; മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: കല്ലുവെട്ട് കുഴിയിലിട്ട് മാലിന്യം കത്തിച്ച മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്. കണ്ടിയില്‍ കരുണന്‍ എന്ന വ്യക്തിക്കാണ് പഞ്ചായത്ത് പിഴയിട്ടത്. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് അറിയിച്ചു. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219. ഉപവകുപ്പുകള്‍, 2005 ലെ ദുരന്ത നിവാരണ നിയമം, 2016 ലെ പ്ലാസ്റ്റിക്

ഒന്നിച്ച് നിൽക്കാം, പ്രതിരോധിക്കാം; ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മൂടാടിയിൽ ബോധവൽക്കരണ റാലി

കൊയിലാണ്ടി: ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് മൂടാടിയില്‍ ബോധവല്‍ക്കരണ റാലി നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മലബാര്‍ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് റാലി നടത്തിയത്. മൂടാടി ടൗണില്‍ നിന്ന് പഞ്ചായത്ത് വരെ നടത്തിയ റാലി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന എലിസബത്ത് തോമസ്,

മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എല്‍.എസ്.എസ് നേടിയ സ്‌കൂള്‍; വിജയത്തിളക്കവുമായി വീരവഞ്ചേരി എല്‍.പി 

മൂടാടി: 2021-22 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ ഏഴ് പേര്‍ക്കാണ് എല്‍.എസ്.എസ് ലഭിച്ചത്. മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളുള്ള സ്‌കൂള്‍ എന്ന നേട്ടവും വീരവഞ്ചേരി നേടി. ദേവതീര്‍ത്ഥ.കെ, ഐമന്‍ ആലിയ, നിവേദിത നിഗേഷ്, ഹരിറാം.യു.എസ്, നെവിന്‍.ജെ, ആകര്‍ഷ്.കെ.പി, ദക്ഷന്‍ കൃഷ്ണ.ബി എന്നിവര്‍ക്കാണ് വീരവഞ്ചേരി സ്‌കൂളില്‍ നിന്ന്

‘കലാമണ്ഡലം പുരസ്കാരം പപ്പേട്ടനിലൂടെ നമ്മുടെ നാട്ടിലേക്ക് എത്തിയതിൽ അഭിനന്ദനങ്ങൾ’; കേരള കലാമണ്ഡലം പുരസ്കാരം നേടിയ മുചുകുന്ന് പത്മനാഭനെ അഭിനന്ദിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കൊയിലാണ്ടി: കേരള കലാമണ്ഡലം പുരസ്കാരം നേടിയ പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭന് അഭിനന്ദനവുമായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ. അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദനം അറിയിച്ചത്. അൻപത് വർഷത്തിലധികമായി ഓട്ടൻ തുള്ളൽ രംഗത്ത് മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന കലാകാരനായ മുചുകുന്ന് പത്മനാഭന് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് സി.കെ.ശ്രീകുമാർ പറഞ്ഞു. ‘കേരളത്തിലെ ഏറ്റവും

ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ലഹരിക്കെതിരെ മൂടാടി പഞ്ചായത്തില്‍ എല്‍.എന്‍.എസ്സിന്റെ ബോധവല്‍കരണ സംഗമം

നന്തി സസാര്‍: ലഹരിയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുമായി മൂടാടി പഞ്ചായത്ത്. കുതിരോടി മദ്രസ്സയില്‍ വച്ച് നടന്ന ബോധവല്‍കരണ സംഗമത്തില്‍ ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. മൂടാടി പഞ്ചായത്ത് എല്‍.എന്‍.എസ്സ്‌ന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കര സംഗമം നടന്നത്. ചടങ്ങ് എല്‍.എന്‍.എസ്സ് സംസ്ഥന സെക്രട്ടറി ‘ഹുസൈന്‍ കമ്മന ഉദ്ഘാടനം ചെയ്തു. ജനമൈത്രി

ലഹരിക്ക് എതിരെ പടപൊരുതാനൊരുങ്ങി മൂടാടി ഗ്രാമ പഞ്ചായത്തും; ‘ജീവിതമാണ് ലഹരി’ എന്ന ആശയം ഉയര്‍ത്തി ലഹരി വിരുദ്ധ ജനകീയ കണ്‍വന്‍ഷന്‍

മൂടാടി: ‘ജീവിതമാണ് ലഹരി’ എന്ന ആശയം ഉയര്‍ത്തി മൂടാടി ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സി.ഐ.സുനില്‍കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലിജീഷ്,

കതിരണിഞ്ഞ് മൂടാടിയിലെ വയലുകള്‍; ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ നെല്‍കൃഷി വിളവെടുത്തു

മൂടാടി: കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂന്നാം വാര്‍ഡില്‍ ജവാന്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചിങ്ങപുരം സി.കെ.ജി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സ്‌കൗട്ട് ആന്‍ഡ് ഗൈഡും