മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എല്‍.എസ്.എസ് നേടിയ സ്‌കൂള്‍; വിജയത്തിളക്കവുമായി വീരവഞ്ചേരി എല്‍.പി 


മൂടാടി: 2021-22 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ ഏഴ് പേര്‍ക്കാണ് എല്‍.എസ്.എസ് ലഭിച്ചത്. മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളുള്ള സ്‌കൂള്‍ എന്ന നേട്ടവും വീരവഞ്ചേരി നേടി.

ദേവതീര്‍ത്ഥ.കെ, ഐമന്‍ ആലിയ, നിവേദിത നിഗേഷ്, ഹരിറാം.യു.എസ്, നെവിന്‍.ജെ, ആകര്‍ഷ്.കെ.പി, ദക്ഷന്‍ കൃഷ്ണ.ബി എന്നിവര്‍ക്കാണ് വീരവഞ്ചേരി സ്‌കൂളില്‍ നിന്ന് എല്‍.എസ്.എസ് ലഭിച്ചത്.