ഒന്നിച്ച് നിൽക്കാം, പ്രതിരോധിക്കാം; ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മൂടാടിയിൽ ബോധവൽക്കരണ റാലി


കൊയിലാണ്ടി: ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് മൂടാടിയില്‍ ബോധവല്‍ക്കരണ റാലി നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മലബാര്‍ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് റാലി നടത്തിയത്.

മൂടാടി ടൗണില്‍ നിന്ന് പഞ്ചായത്ത് വരെ നടത്തിയ റാലി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന എലിസബത്ത് തോമസ്, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, മലബാര്‍ കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.