ലഹരിക്ക് എതിരെ പടപൊരുതാനൊരുങ്ങി മൂടാടി ഗ്രാമ പഞ്ചായത്തും; ‘ജീവിതമാണ് ലഹരി’ എന്ന ആശയം ഉയര്‍ത്തി ലഹരി വിരുദ്ധ ജനകീയ കണ്‍വന്‍ഷന്‍


മൂടാടി: ‘ജീവിതമാണ് ലഹരി’ എന്ന ആശയം ഉയര്‍ത്തി മൂടാടി ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായി.

ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി സി.ഐ.സുനില്‍കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലിജീഷ്, ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുല്‍ഖിഫില്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍മാരയ ചൈത്രാവിജയന്‍, സുഹറ കാദര്‍ എന്നിവര്‍ സംസാരിച്ചു.

കര്‍മ്മ പദ്ധതി കെ.കെ.രഘുനാഥ് അവതരിപ്പിച്ചു. പാര്‍ട്ടി നേതാക്കള്‍, യുവജന സംഘടന പ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു. വാര്‍ഡ് തലകമ്മിറ്റി, വിദ്യാലയ കമ്മിറ്റി, നിരീക്ഷണ കമ്മിറ്റികള്‍ എന്നിവ രൂപീകരിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

നവംബര്‍ 1 ന് വിദ്യാലയങ്ങളില്‍ സംരക്ഷണ വലയം തീര്‍ക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.

summary: Moodadi Grama Panchayat ready to fight against drug addiction; The Anti-Drug People’s Convention raised the concept of ‘Life is Drunk’