Tag: Meppayyur
‘സഖാവ് ഇബ്രാഹിമിന് മരണമില്ല’ എടത്തില്‍ ഇബ്രാഹിം രക്തസാക്ഷിദിനത്തില്‍ മേപ്പയ്യൂരില്‍ സി.പി.എമ്മിന്റെ ബഹുജനറാലി
മേപ്പയ്യൂര്‍: ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട മേപ്പയ്യൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ എടത്തില്‍ ഇബ്രാഹിമിന്റെ രക്തസാക്ഷിദിനത്തില്‍ മേപ്പയ്യൂരില്‍ ബഹുജനറാലി സംഘടിപ്പിച്ചു. റാലി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരീം കരീം എം.പി ഉദ്ഘാടനം ചെയ്തു. കെ.രാജീവന്‍ അധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്, സി.പി.എം ജില്ലാകമ്മിറ്റിയംഗം എ.കെ.ബാലന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ബാബു, മുന്‍ എം.എല്‍.എ എന്‍.കെ.രാധ, മേപ്പയ്യൂര്‍ പഞ്ചായത്ത്
യോഗയും പഠിക്കാം, രോഗവും ചികിത്സിക്കാം; മേപ്പയ്യൂരിലെ ഗവ. ഹോമിയോ ആശുപത്രി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ ഗവ. ഹോമിയോ ആശുപത്രി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി ഉയര്‍ത്തി. ഇവിടെ യോഗ പഠിപ്പിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്ന റിപ്പാര്‍ട്ടും, യോഗ ഇന്‍സ്ട്രക്റ്റര്‍ ചൈതന്യ പദ്ധതി വിശദീകരണവും നടത്തി.
കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡില്‍ നാളെ ഗതാഗത നിരോധനം; വിശദാംശങ്ങള്‍ അറിയാം
കൊല്ലം: നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ നവീകരണം നടക്കുന്നതില്‍ കൊല്ലം ജങ്ഷന്റെയും ഇല്ലത്തുതാഴെയുടെയും ഇടയില്‍ ഗതാഗത നിരോധനം. ഡിസംബര്‍ 12ന് ഇതുവഴി വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് പ്രയാസകരമായ സാഹചര്യമായിരുന്നു. ഈ മേഖലയില്‍ ടാറിങ് പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്.
മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്; പിന്നില്‍ യൂത്ത് ലീഗെന്ന് ആരോപണം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എടത്തില്‍മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ എടത്തില്‍മുക്കില്‍വെച്ചായിരുന്നു സംഭവം. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
ഇല്ലാതാവുക വേനല്‍ക്കാലത്തും വറ്റാത്ത നീരുറവയും, ജൈവ വൈവിധ്യവും; മേപ്പയ്യൂര്‍ പുറക്കാമല കരിങ്കല്‍ ഖനനത്തിനെതിരെ ജനരോഷം ശക്തമാകുന്നു
മേപ്പയ്യൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച പുറക്കാമല കരിങ്കല്‍ ഖനനം പുനരാരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ ജനം വീണ്ടും സമരത്തിന് ഒരുങ്ങിയിരിക്കുന്നു. ആദ്യ ഘട്ടം എന്ന രീതിയില്‍ ഇന്നലെ ജനകീയ പ്രതിരോധ തെരുവ് സംഘടിപ്പിച്ചു. വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ളതും മേപ്പയൂര്‍ പഞ്ചായത്തിന്റെ ജൈവ കലവറയുമായ പുറക്കാമല സംരക്ഷിക്കാന്‍ ഒരു നാട് ഒരുമിക്കുകയാണ്. മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്,
പതിനേഴ് സ്‌കൂളുകളില്‍ നിന്നായി 213 കുട്ടികള്‍ പങ്കാളികളായി; മാലിന്യപരിപാലനം സംബന്ധിച്ച അറിവുകള്‍ പകര്‍ന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ
മേപ്പയ്യൂര്‍: മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് നവംബര്‍ 14, ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മേപ്പയൂര്‍ ടൗണ്‍ ടി. കെ കണ്‍വെന്‍ഷന്‍ ഹാളില്‍ രാവിലെ 10.30ന് ആരംഭിച്ച പരിപാടിയില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ 17 സ്‌കൂളുകളില്‍ നിന്നായി ആകെ 213 കുട്ടികള്‍ പങ്കെടുത്തു. സെക്രെട്ടറി കെ.പി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്
ആവള-ചെറുവണ്ണൂരുകാരുടെ ആശ്രയമായിരുന്ന ‘എ.കെ.ബി.ടി’ സര്‍വ്വീസ് നടത്തിയ റൂട്ടില്‍ ബസുവേണം; യാത്രാദുരിതത്തിന് പരിഹാരം വേണമെന്ന ആവശ്യമുയര്‍ത്തി നാട്ടുകാര്‍
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ഭാഗത്തുനിന്നും അതിരാവിലെ കോഴിക്കോട്ടേക്ക് നേരിട്ടുള്ള ബസ് സര്‍വ്വീസ്, എന്നത് വര്‍ഷങ്ങളോളം ഈ പ്രദേശത്തുകാര്‍ക്ക് ഉപയോഗിച്ച ഒന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ഈ സര്‍വ്വീസ് നിലച്ചത് ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്ന സാധാരണക്കാരെ ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. മുമ്പ് വര്‍ഷങ്ങളോളം ഇവിടെ സര്‍വ്വീസ് നടത്തിയിരുന്ന എ.കെ.ബി.ടിയെന്ന സ്വകാര്യ
ഓവറോള്‍ ചാമ്പ്യന്‍മാരായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്; മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി സ്‌കൂളില്‍
മേപ്പയ്യൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും, മേലടി ബ്ലോക്ക് പഞ്ചായത്തും, സംയുക്തമായി സംഘടിപ്പിച്ച മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കേരളോത്സവം-2023 മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി സ്‌കൂളില്‍ നടന്നു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരിഷ്,
കീഴ്പ്പയ്യൂര്‍ കാരയില്‍ മീത്തല്‍ രാജന്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മേപ്പയൂര്‍: കീഴ്പയ്യൂരിലെ കാരയില്‍ മീത്തല്‍ രാജന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: ശാന്ത. മക്കള്‍: സുധീഷ്, സരിത മരുമക്കള്‍: അനീഷ് മൂരാട്, അനുഷ സഹോദരങ്ങള്‍: പരേതനായ കാരയില്‍ മീത്തല്‍ കുഞ്ഞിക്കണാരന്‍, ശങ്കരന്‍, ചന്ദ്രന്‍, ഭാസ്‌കരന്‍ (കെ.എം.ബി ഫര്‍ണിച്ചര്‍), ശശി (ഉദയ മെഡിക്കല്‍ സ്). സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് നടക്കും.
ഇസ്രയേല്‍ ഫലസ്തീനികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: മേപ്പയ്യൂരില്‍ വനിതാ ലീഗ്
മേപ്പയ്യൂര്‍: ജന്മനാടില്‍ നിന്നും ആട്ടിയോടിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായി ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ നിലനില്‍പ്പിന്റെ ഭാഗമായുള്ള പോരാട്ടത്തെ മറപിടിച്ച് ഫലസ്തീനിലെ ജനവാസ കേന്ദ്രമായ ഗസ്സയില്‍ നിരപരാധികളായ സ്ത്രീകളെയും, പിഞ്ചു മക്കളെയും കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് വനിതാലീഗ് ജില്ലാ പ്രസിഡന്റ് എ.ആമിന ടീച്ചര്‍ ആവശ്യപ്പെട്ടു. വനിതാലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ ആസ്‌കോ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം