കെ.എം.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിമേപ്പയ്യൂര്‍: കെ.എം.സി.സി ഭാരവാഹികള്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് വി.എം.സി റഷീദ്, സെക്രട്ടറി ഫൈസല്‍ മൈക്കുളം, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഷജീം, മസ്‌കറ്റ് അല്‍കൂത് ഏരിയ ട്രഷറര്‍ തായാട്ട് ഷാജഹാന്‍, ഖത്തര്‍ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ഷാഫി, മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് വള്യാട്ട് കുനി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

പരിപാടി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. എം.എം.അഷറഫ് അധ്യക്ഷനായി. കെ.എം.എ അസീസ്, ടി.എം.അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹ്‌മാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി.അബ്ദുല്‍ സലാം, ടി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.