ചാവട്ടില്‍ ഇനി പുത്തന്‍ അംഗന്‍വാടി ഉയരും; 14 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി തുടങ്ങി


മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10ല്‍ 14ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചാവട്ട് അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായി.

ഉഷ.കെ, വി.ജയരാജന്‍, പി.ബാലകൃഷ്ണന്‍ കിടാവ്, വി.കുഞ്ഞിരാമന്‍കിടാവ്, വി.വി.മൂസ മാസ്റ്റര്‍, അമ്മദ്.പി, അംഗന്‍വാടി വര്‍ക്കര്‍ വസന്ത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.വി.നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.