Tag: Malappuram
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; മലപ്പുറത്ത് ഒമ്പത് പേർക്ക് എച്ച്ഐവി ബാധ
മലപ്പുറം: ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിൽ ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. എച്ച്ഐവി സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ജനുവരിയിൽ കേരള എയ്ഡ്സ്
ബൈക്ക് മണ്‍കൂനയില്‍ തട്ടി മറിഞ്ഞു; മലപ്പുറത്തുണ്ടായ അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു
മലപ്പുറം: തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് വ്‌ളോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകന്‍ ജുനൈദ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഇന്ന് ആറരയോടെയായിരുന്നു അപകടം. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡരികില്‍ രക്തംവാര്‍ന്ന് കിടക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. വഴിക്കടവില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. മൃതദേഹം
മലപ്പുറത്ത് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി
മലപ്പുറം: രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മുതൽ കാണനില്ലെന്ന് കാണിച്ച് ഇവരുടെ കുടുംബം പോലിസിൽ പരാതി നൽകി. പ്ലസ് ടു പരീക്ഷയെഴുതാൻ സ്‌കൂളിലേക്ക് പോയതായിരുന്നു ഇരുവരും. എന്നാൽ ഇവർ ഇന്നലെ പരീക്ഷ എഴുതാൻ സ്കൂളിലെത്തിയില്ലെന്നാണ്
‘158 കേസുകള്‍ പുനരന്വേഷിക്കാന്‍ തയ്യാറുണ്ടോ?” മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി.അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.വി അന്‍വര്‍ തുറന്നടിച്ചത്. തന്റെ പരാതികളില്‍ കേസ് അന്വേഷണം തൃപ്തികരമായല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെ തുറന്നുപറയേണ്ടിവന്നതെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന
കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: എം.എസ്.എഫ് പ്രവര്‍ത്തകനായ യു.യു.സിയെ കാണാനില്ലെന്ന് പരാതി, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതെന്ന് ആരോപണം
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ (യു.യു.സി) കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എം.എസ്.എഫ് പ്രവര്‍ത്തകനായ ഷമ്മാസിനെ ഇന്നലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഷമ്മാസിനെ കണ്ടിട്ടില്ലെന്നാണ് പരാതിയില്‍
വിശപ്പു സഹിക്കാനാവാഞ്ഞിട്ടാണെന്ന് പറഞ്ഞ് യുവാവ് കഴിച്ച ഭക്ഷണം കണ്ട് മലപ്പുറത്തുകാര്‍ ഞെട്ടി; തിന്നത് പൂച്ചയെ, അതും പച്ചയ്ക്ക്
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. കുറ്റിപ്പുറം ബസ്റ്റാന്റില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. പൂച്ചയെ ഭക്ഷിച്ചത് അസം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. വിശപ്പിനെ തുടര്‍ന്നാണ് യുവാവ് ഇത്തരമൊരു കൃത്യത്തിലേര്‍പ്പെട്ടത്. യുവാവ് ബസ്റ്റാന്റിന് സമീപത്തിരുന്ന് അസാധാരണമായ എന്തോ കഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പൂച്ചയെയാണ് ഭക്ഷണമാക്കുന്നതെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായത്. കഴിക്കുന്നത് നിര്‍ത്താന്‍
വെളുത്തിട്ട് പാറുന്ന ക്രീമുകള്‍ ഉപയോഗിച്ചവരില്‍ നെഫ്രോടിക് സിന്‍ഡ്രോം; മലപ്പുറത്ത് ദേശീയ രഹസ്യാന്വേഷണ സംഘത്തിന്റെ പരിശോധന
മലപ്പുറം: മലബാര്‍ മേഖലയിലെ സൗന്ദര്യവര്‍ധക വിപണിയില്‍ വൃക്ക തകരാറിലാക്കുന്ന ഉത്പന്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണവിഭാഗം. ക്രീമുകളിലെ മൂലകങ്ങള്‍ രക്തത്തില്‍ കലര്‍ന്നു വൃക്കയെ ബാധിക്കുന്ന നെഫ്രോടിക് സിന്‍ഡ്രോം മലപ്പുറത്ത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. ചില ക്രീമുകളില്‍ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മലപ്പുറത്ത് കടലുണ്ടപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ആനക്കയം ചേപ്പൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാണ്ടിക്കാട് സ്വദേശിയായ അര്‍ഷക് ആണ് മരിച്ചത്. മഞ്ചേരിയിലെ ഉമ്മയുടെ വീട്ടില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. കടലുണ്ടിപ്പുഴ കോലം കടവില്‍ നിന്നു 150 മീറ്റര്‍
മലപ്പുറത്ത് വിവാഹത്തലേന്ന് വരനെ വീട്ടില്‍ക്കയറി ആക്രമിച്ച് മുന്‍ പെണ്‍സുഹൃത്തും ബന്ധുക്കളും; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിന്റെ കുടുംബം
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടില്‍ കയറി വരന്റെ മുന്‍കാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അക്രമം. ആക്രമണത്തില്‍ വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു. ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു. മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ്
മലപ്പുറത്ത് സ്റ്റീല്‍ റോളുമായി വന്ന ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി, മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം (വീഡിയോ)
മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. സ്റ്റീല്‍ റോളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞ ലോറി സമീപമുണ്ടായിരുന്ന കാറിനും സ്‌കൂട്ടറിനും മേലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോടേക്ക് പോകുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങി വരുമ്പോള്‍ ലോറിയുടെ നിയന്ത്രണം വിട്ടാണ്