Tag: liquor

Total 28 Posts

വിൽക്കാൻ കൊണ്ടുവന്ന മദ്യകുപ്പികളുമായി കായണ്ണ സ്വദേശി അറസ്റ്റിൽ; പ്രതി സ്ഥിരമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നയാള്‍

കായണ്ണബസാർ: കായണ്ണയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. കായണ്ണ സ്വദേശിയായ സുരേഷന്‍ കെ എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻവാസ്, DANSAF സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, മുനീർ, ഷാഫി, ജയേഷ് എന്നിവവരുടെ സംഘമാണ്

ചെങ്ങോട്ടുകാവ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ മെയ് 28 മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ അടക്കം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മദ്യനിരോധനം. മെയ് 28 വൈകുന്നേരം ആറ് മുതല്‍ മെയ് 31 വരെയാണ് ജില്ലാ കലക്ടര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം. ചേലിയയ്ക്ക് പുറമേ വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാട് ഗ്രാമപഞ്ചായത്തിലെ കാണലാട് എന്നിവിടങ്ങളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

പരിക്കേറ്റ രോഗിയെപ്പോലും പരിഗണിക്കാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് മുറിയില്‍ മദ്യസല്‍ക്കാരം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം ആളിക്കത്തുന്നു

നാദാപുരം:  നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ഫീൽഡ് സ്റ്റാഫിന് അനുവദിച്ച മുറിയില്‍ മദ്യസല്‍ക്കാരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ്  ഓഫിസിനകത്ത് മദ്യ സൽക്കാരം നടന്നത്. വളയം കുറ്റിക്കാട് പള്ളിയിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചവരും അവരെ കാണാന്‍ എത്തിയവരും ഈ മദ്യപാന സദസ്സ് കാണുകയും ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എച്ച്എംസി

മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശി പിടിയില്‍; പ്രതിയില്‍ നിന്ന് എക്സൈസ് പിടികൂടിയത് 19 മദ്യക്കുപ്പികള്‍

വടകര: മാഹിയില്‍ നിന്നു കടത്തിയ വിദേശ മദ്യവുമായി വടകര സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പൊന്മേരി ചേരിക്കാട്ടില്‍ പൊയില്‍ ബാലകൃഷ്ണനെയാണ് (57) വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.പി.രാമചന്ദ്രനും സംഘവും ചേര്‍ന്നു പിടികൂടിയത്. വില്യാപ്പള്ളി-കല്ലേരി റോഡില്‍ പൊന്മേരിയില്‍ നിന്നാണ് പ്രതി എക്സൈസിന്റെ വലയിലായത്. 180 മില്ലിലിറ്ററിന്റെ 19 വിദേശ മദ്യക്കുപ്പികള്‍ ഇയാളില്‍  നിന്ന് കണ്ടെടുത്തു.

കീഴരിയൂര്‍ ധര്‍മ്മംകുന്ന് മലയില്‍ വ്യാജവാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; 700 ലിറ്റര്‍ വാഷും വാറ്റ് ഉപകരണവും കസ്റ്റഡിയില്‍

കീഴരിയൂര്‍: നെടുമ്പൊയില്‍ ധര്‍മ്മംകുന്ന് മലയില്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും 700 ലിറ്റര്‍ വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തു. ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. വ്യാജവാറ്റിന് ഉപയോഗിക്കുന്ന വാറ്റ് സെറ്റ് ഉള്‍പ്പെടെയുള്ള

അനധികൃതമായി മദ്യം കടത്തി; മാഹി മദ്യവുമായി മുചുകുന്ന് സ്വദേശി പിടിയില്‍

വടകര: അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നാഷണല്‍ ഹൈ വേയില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി മുചുകുന്ന് സ്വദേശി പിലാത്തോട്ടത്തില്‍ രാജനാണ് (38) 7.5 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പിടിയിലായത്. അനധികൃതമായി മാഹി മദ്യം കടത്തിക്കൊണ്ടു പോകുന്നു എന്ന് കോഴിക്കോട് എക്‌സൈസ് ഇന്റലിജിന്‍സ് ബ്യുറോയിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ

സ്‌കൂട്ടറിൽ 38 ലിറ്റർ പുതുച്ചേരി മദ്യം കടത്താൻ ശ്രമിച്ചു; അത്തോളി സ്വദേശിയായ യുവാവിനെ പൊക്കി കൊയിലാണ്ടി എക്സെെസ്

കൊയിലാണ്ടി: സ്കൂട്ടറിയിൽ കടത്തുകയായിരുന്നു പുതുച്ചേരി മദ്യവുമായി അത്തോളി സ്വദേശിയായ യുവാവ് പിടിയിൽ. അത്തോളി സ്വദേശി ജിനേഷിനെ(39) ആണ് കൊയിലാണ്ടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ബിനുഗോപാലിന്റെ നേത്രത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 38 ലിറ്റർ മദ്യം കണ്ടെടുത്തു. കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ ഇരിങ്ങൽ ഓയിൽ മിൽ ജംഗ്ഷന് സമീപത്ത് വച്ചാണ് ജിനേഷിനെ എക്സെെസ് സംഘം

അനുമതിയില്ലാതെ വാഹനത്തിൽ മദ്യം കടത്തി; 35 ലിറ്റർ മദ്യവുമായി മധ്യവയസ്കനെ കൊയിലാണ്ടി എക്‌സൈസ് പിടികൂടി

കൊയിലാണ്ടി: സ്കൂട്ടിയിൽ കടത്തുകയായിരുന്നു 35 ലിറ്റർ പുതുച്ചേരി മദ്യവുമായി തലക്കുളത്തൂർ സ്വദേശി പിടിയിൽ. തലക്കുളത്തൂർ സ്വദേശി ചന്ദ്രബോസ് ആണ് പിടിയിലായത്. കൊയിലാണ്ടി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ മൂടാടിയ്ക്ക് സമീപത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച KL76 2529 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊയിലാണ്ടി

നാളെ ‘ക്യൂ’ നിൽക്കാൻ പോകേണ്ട; സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം:  സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. Summary:

ചെങ്ങോട്ടുകാവ് പ്രിന്‍സ് റെസിഡന്‍സിയില്‍ മദ്യപിക്കാനെത്തിയവരുടെ അതിക്രമം; ഹോട്ടലിലെ ചില്ലുകള്‍ തകര്‍ത്തു, പൊലീസിനെ കയ്യേറ്റം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ പ്രിന്‍സ് റെസിഡന്‍സിയില്‍ മദ്യപാനികളുടെ അതിക്രമം. മദ്യലഹരിയില്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അക്രമികള്‍ ഹോട്ടലില്‍ നാശനഷ്ടമുണ്ടാക്കി. തടയാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്തു. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ ബാറിലേക്ക് വരുമ്പോള്‍ തന്നെ മദ്യമോ മറ്റേതോ ലഹരിയോ ഉപയോഗിച്ച അവസ്ഥയിലായിരുന്നുവെന്ന് പ്രിന്‍സ് റെസിഡന്‍സി അധികൃതർ കൊയിലാണ്ടി ന്യൂസ്