Tag: kudumbasree

Total 27 Posts

നഗരസഭയ്ക്ക് മാതൃകയായി മുത്താമ്പി ഇരുപതാം വാര്‍ഡിലെ വനിതകള്‍; മാലിന്യമുക്ത-സൗന്ദര്യവല്‍ക്കരണത്തിനായി അണിനിരന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

കൊയിലാണ്ടി: നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് മാലിന്യമുക്ത-സൗന്ദര്യ വല്‍ക്കരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി ദിനാചരണവും സൗന്ദര്യവല്‍ക്കരണവും എന്ന ആശയത്തോടനുബന്ധിച്ചാണ് വാര്‍ഡിന്റെ പ്രധാന പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. ചിലതെല്ലാം നാമാവശേഷമായെങ്കിലും, സ്പര്‍ശം പ്രവര്‍ത്തകരുടെ ശ്രദ്ധ എന്നും ഈ പൂന്തോട്ടത്തിന് മേലെ ഉണ്ട്. ഷൈമ, ശാന്ത, പുഷ്പ, സതി തുടങ്ങിയവരാണ് ഈ പൂന്തോട്ട നിര്‍മ്മാണത്തിനും

‘ആണുങ്ങളുടെ മാത്രം കുത്തകയല്ലല്ലോ നമ്മുടെ മാവേലി’; കുടുംബശ്രീയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ കൊയിലാണ്ടിയില്‍ മാവേലി വേഷത്തിലെത്തി നടുവണ്ണൂര്‍ സ്വദേശിനി സുനിത

കൊയിലാണ്ടി: കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി മാവേലി വേഷത്തിലെത്തിയ വനിത. നടുവണ്ണൂര്‍ സ്വദേശിനിയായ കോട്ടൂര്‍ നെല്യാശ്ശേരി സുനിതയാണ് മാവേലിയുടെ വേഷത്തിലെത്തി ശ്രദ്ധ നേടിയത്. സാധാരണയായി പുരുഷന്മാരുടെ മാത്രം കുത്തകയായ മാവേലി വേഷത്തില്‍ സുനിത എത്തിയപ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമായി അത്. കുടുംബശ്രീ ഹോം ഷോപ്പ് സംഘടിപ്പിച്ച ‘അത്തപ്പൂമഴ’ എന്ന ഓണാഘോഷ പരിപാടിയിലാണ് സുനിത മാവേലിയായി

ഒൻപത് ഉൽപ്പന്നങ്ങളിൽ നിന്ന് നൂറിൽപരം പ്രാദേശിക ഉൽപ്പന്നങ്ങൾ; ആയിരത്തിൽപ്പരം ഹോംഷോപ്പ് ഓണർമാർ; 1750 ഓളം വനിതകൾക്ക് സുസ്ഥിരമായ തൊഴിൽ; ഒന്നൊന്നര വിപ്ലവ വിജയ തരംഗം സൃഷ്ടിച്ച് കൊയിലാണ്ടിയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ഓരോ ചുവട് വെയ്ക്കുമ്പോഴും അതിൽ നിറയെ പ്രതീക്ഷകളായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു, കഠിനാധ്വാനം ഉണ്ടായിരുന്നു. അങ്ങനെ അവർ ഒന്നായി മുന്നോട്ടു യാത്ര ചെയ്തപ്പോൾ സ്ത്രീകരുത്ത് നേടിയെടുത്തത് വിജയഗാഥ. കോവിഡ് കാലത്തു എല്ലാ കച്ചവടങ്ങളും തകർന്നു തുടങ്ങിയപ്പോഴും മികച്ച മുന്നേറ്റം നേടി കൊയിലാണ്ടി കേന്ദ്രീകരിച്ച് ആരംഭിച്ച കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ്

ഓണം എത്താറായ് നാട് ഉണര്‍ന്ന് തുടങ്ങി, കൊയിലാണ്ടി കുടുംബശ്രീ ഓണ വിപണന മേളക്ക് തുടക്കം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടുംബശ്രീ നേതൃത്വത്തിലാണ് ഓണം വിപണന മേളക്ക് തുടക്കമായത്. കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിലെ കുടുബശ്രീ യൂനിറ്റുകള്‍ സ്റ്റാളിന്റെ ഭാഗമാകും. കുടുംബശ്രീ സംരംഭങ്ങളെ വിപണിയിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്വന്‍ അധ്യക്ഷനായി. ചടങ്ങില്‍ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ് പദ്ധതി വിശദീകരിച്ചു.

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ രജതജൂബിലി ആഘോഷം: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘാടക സമിതി രൂപീകരണ യോഗം കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി. കെ.എ.ഇന്ദിര, സി.പ്രജില, ഇ.കെ.അജിത്ത്, പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, വൈശാഖ്

ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു; അരുംകൊല നടന്നത് പാലക്കാട്, പ്രതി കീഴടങ്ങി

പാലക്കാട്: പൊതുപ്രവര്‍ത്തകയായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സുര്യപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച

712 അയല്‍ക്കൂട്ടങ്ങളുടെ ഭാഗമായുള്ളത് 12637 കുടുംബങ്ങള്‍; ഇതില്‍ 420 സംരംഭക കുടുംബങ്ങള്‍: കുടുംബശ്രീ രജതജൂബിലിയിലെത്തി നില്‍ക്കുമ്പോള്‍ പ്രവര്‍ത്തന മികവുമായി കൊയിലാണ്ടി നഗരസഭയും

കൊയിലാണ്ടി: സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച കുടുംബശ്രീ ഇന്ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തില്‍ ആരംഭിച്ച ഈ പദ്ധതി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയ്ക്കും കുടുംബശ്രീയുടെ കാര്യത്തില്‍ എടുത്തുപറയാന്‍ പറ്റുന്ന ചെറുതല്ലാത്ത ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി 1995ലാണ് കൊയിലാണ്ടി നഗരസഭയില്‍