ഓണം എത്താറായ് നാട് ഉണര്‍ന്ന് തുടങ്ങി, കൊയിലാണ്ടി കുടുംബശ്രീ ഓണ വിപണന മേളക്ക് തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടുംബശ്രീ നേതൃത്വത്തിലാണ് ഓണം വിപണന മേളക്ക് തുടക്കമായത്. കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിലെ കുടുബശ്രീ യൂനിറ്റുകള്‍ സ്റ്റാളിന്റെ ഭാഗമാകും.

കുടുംബശ്രീ സംരംഭങ്ങളെ വിപണിയിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്വന്‍ അധ്യക്ഷനായി.

ചടങ്ങില്‍ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, വികസന കാര്യ സ്റ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.എ.ഇന്ദിര ടീച്ചര്‍, പൊതുമരാമത്ത് സ്റ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്, ആരോഗ്യ സ്റ്റ്ന്റിംങ് കമ്മറ്റി ചെയര്‍മാന്‍ സി.പ്രജില നഗരസഭാ കൗണ്‍സിലര്‍മാരായ വൈശാഖ്, റഹ്‌മത്ത് എന്നിവര്‍ ആശംസിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി.ഇന്ദുലേഖ സ്വാഗതവും വിബിന നന്ദിയും പറഞ്ഞു.

summary: Koilandi Kudumbashree Ona Vipanana Mela begins