Tag: #ksrtc
അവധിക്കാലത്ത് കോഴിക്കോട് നഗരം ചുറ്റിക്കണ്ടാലോ? കെ.എസ്.ആർ.ടി.സിയുടെ ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ വീണ്ടും ആരംഭിക്കുന്നു, വിശദാംശങ്ങൾ ഇതാ
കോഴിക്കോട്: അവധി കഴിയും മുന്‍പേ കോഴിക്കോടിനെ അറിഞ്ഞൊരു യാത്ര ചെയ്യാം. താത്കാലികാലികമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സിയുടെ കോയിക്കോടന്‍ നഗരയാത്ര പുനരാരംഭിക്കുന്നു. മേയ് ആറിന് ആരംഭിക്കുന്ന അടുത്ത യാത്രയ്ക്ക് 80 ഓളം പേര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ഫെബ്രുവരി 2ന് ആരംഭിച്ച ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്നപേരിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആണ് ചെറിയ ഇടവേളയ്ക്കു ശേഷം
അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു
കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍
ഏപ്രിൽ ഒന്നിനു മുൻപ് ശുചിമുറികൾ നിർമിച്ച് ചിത്രങ്ങൾ അയച്ച് തരണം; കെ.എസ്.ആര്‍.ടി ഡിപ്പോകളില്‍ ത്വരിതഗതിയില്‍ പുതിയ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ചട്ടംകെട്ടി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ശുചിമുറികള്‍ ഉപയോഗ്യയോഗ്യമല്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങുന്നു. ആകെയുള്ള 93 ഡിപ്പോകളിൽ 73 ഇടങ്ങളിലെയും ശുചിമുറി ഉപയോഗ യോഗ്യമല്ലന്ന് കെ.എസ്.ആര്‍.ടി തന്നെയാണ് നേരത്തേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ശുചിമുറി പ്രശ്നത്തിന് ത്വരിതഗതിയില്‍ പരിഹാരം കാണണമെന്ന നിര്‍ദ്ദേശമാണ് മന്ത്രി ആന്റണിരാജു ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഡിപ്പോകളിലെല്ലാം പുതിയ ശുചിമുറി നിർമിക്കാൻ 5 ലക്ഷം രൂപ വീതം നല്‍കാനും
വനിതാദിനത്തില്‍ അവര്‍ കപ്പലില്‍ കറങ്ങും, കാടും മലകളും കണ്ടൊരു ട്രക്കിംഗും; ‘പെൺകരുത്തിനൊപ്പം പെൺ കൂട്ട്’ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ‘ഉല്ലാസയാത്രാ’ ഏറ്റെടുത്ത് സ്ത്രീകള്‍
കോഴിക്കോട്: സ്ത്രീകള്‍ക്ക് മാത്രമായുള്ള ഉല്ലാസായാത്രാ പദ്ധതി ഏറ്റെടുത്ത് വനിതകള്‍. ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരടിപൊളി കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച് 5 മുതൽ 12 വരെ പെൺകരുത്തിനൊപ്പം പെൺ കൂട്ട് എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്ര ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്തു. പ്രശസ്ത
വാലന്റൈന്‍സ് ദിനം ആനവണ്ടിയോടൊപ്പം ആഘോഷിച്ചാലോ? പ്രണയിതാക്കള്‍ക്കായി കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങള്‍ അറിയാം
കെ.എസ്.ആര്‍.ടി.സിയുട സൂപ്പര്‍ഹിറ്റ് സര്‍വ്വീസുകളാണ് ഉല്ലാസയാത്രകള്‍. കുറഞ്ഞ ചെലവിലുള്ള വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രക്കാരെ കാണിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാരയാത്രകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചും പുതിയൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണ് പ്രണയദിനത്തിലെ ആനവണ്ടിയുടെ പ്രത്യേക യാത്ര തുടങ്ങുന്നത്. ബജറ്റ് ടൂറിസത്തിന്റെ
പെണ്ണുങ്ങള്‍ മാത്രമായി ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ആനവണ്ടിയില്‍ ഉലകം ചുറ്റാം; വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കിടിലന്‍ യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: തീവ്രമായ ഒരു ഇടവേള ആവശ്യമാണോ നിങ്ങള്‍ക്ക്, നിങ്ങളുടെ വനിതാ സുഹൃത്തുക്കളുമായി മാത്രം ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ വനിതാ ദിനം അടുത്തിരിക്കെ അര്‍ഹതപ്പെട്ട കുറച്ച് സമയം യാത്രക്കായി മാറ്റി വെക്കാം നമുക്ക്. വനിതകളെ കൈവിടാതെ ഇത്തവണയും കെ.എസ്.ആര്‍.ടി.സി. അന്താരാഷ്ട്ര വനിതാദിനത്തോടനുന്ധിച്ച് കിടിലന്‍ യാത്രാ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്. മാര്‍ച്ച് എട്ടിനാണ് വനിതാ ദിനം.
ഇരുനില ബസ്സിന്റെ മുകളിലിരുന്ന് നഗരം ചുറ്റിക്കണ്ടാലോ? കോഴിക്കോട് ഡബിൾ ഡക്കർ ബസ് സർവ്വീസുമായി കെ.എസ്.ആർ.ടി.സി
കോഴിക്കോട്: തിരുവനന്തപുരത്തും എറണാകുളത്തും മാത്രമുള്ള കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് കോഴിക്കോട്ടേക്കും എത്തുന്നു. കോഴിക്കോട്ടെത്തുന്നവർക്ക് നഗരം ചുറ്റിക്കാണാനായാണ് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് അവതരിപ്പിക്കുന്നത്. നിരവധി ടൂർ പാക്കേജുകൾ അവതരിപ്പിച്ച് വിജയകരമായി മുന്നേറുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡബിൾ ഡക്കർ ബസ് കൊണ്ടുവരുന്നത്. കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഡബിൾ ഡെക്കർ ബസ് സർവീസ്.
ഒരു ദിവസം കൊണ്ടു വയനാട്ടിലെ കാടുകളിലൂടെ ചുറ്റിഅടിച്ചാലോ? അതും വെറും മൂന്നൂറ് രൂപയ്ക്ക്; ബജറ്റ് ടൂറിസം സർവ്വീസുമായി കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങൾ അറിയാം
കാനനപാതകളിലൂടെ വയനാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടൊരു കെ.എസ്.ആര്‍.ടി.സി യാത്ര, അതും വെറും മുന്നൂറ് രൂപയ്ക്ക്. മാനന്തവാടിയിലാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ ബജറ്റ് ടൂറിസം സർവ്വീസ് ആരംഭിക്കുന്നത്. മാനന്തവാടി, തോല്‍പ്പെട്ടി, തിരുനെല്ലി, ബാവലി എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ മനോഹരമായ യാത്രയൊരുങ്ങുന്നത്. രാവിലെ 5:30 ന് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിബിഡവനത്തില്‍
ന്യൂ ഇയര്‍ കേക്കുമുറി ആനവണ്ടിയിലാക്കാം, ചുരുങ്ങിയ ബജറ്റില്‍ വാഗമണ്‍ കുമരകം യാത്ര; കെ.എസ്.ആര്‍.ടി.സിയുടെ പുതുവത്സര ട്രിപ്പ് 29ന് കോഴിക്കോടു നിന്നും പുറപ്പെടും, നിങ്ങള്‍ പോവുന്നില്ലേ?
കോഴിക്കോട്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അടിപൊളി യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോടുനിന്നുമുള്ള യാത്ര ഈ മാസം 29ന് ആരംഭിക്കും. കോഴിക്കോടു നിനും വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് യാത്ര. 29 പുറപ്പെട്ട് 30ന് വാഗമണ്‍ 31 കുമരകം എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം തിരിച്ചു വരും വഴി ആനവണ്ടിയില്‍ ന്യൂ ഇയര്‍ ആഘോഷവും കേക്കു മുറിയും
വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ