വനിതാദിനത്തില്‍ അവര്‍ കപ്പലില്‍ കറങ്ങും, കാടും മലകളും കണ്ടൊരു ട്രക്കിംഗും; ‘പെൺകരുത്തിനൊപ്പം പെൺ കൂട്ട്’ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ‘ഉല്ലാസയാത്രാ’ ഏറ്റെടുത്ത് സ്ത്രീകള്‍
കോഴിക്കോട്: സ്ത്രീകള്‍ക്ക് മാത്രമായുള്ള ഉല്ലാസായാത്രാ പദ്ധതി ഏറ്റെടുത്ത് വനിതകള്‍. ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരടിപൊളി കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്.
മാർച്ച് 5 മുതൽ 12 വരെ പെൺകരുത്തിനൊപ്പം പെൺ കൂട്ട് എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്ര ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്തു. പ്രശസ്ത നാടക നടി നിലമ്പൂർ ആയിഷ പരിപാടി ഉദ്ഘാടനം ചെയ്തു.
പെണ്ണകം കൂട്ടായ്മ ബാലുശ്ശേരിയും കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലും നേതൃത്വം നൽകിയ യാത്രയിൽ അൻപതോളം വനിതകളാണ് പങ്കാളികളായത്. വനിതാ ഉല്ലാസയാത്രയെന്ന ആശയത്തിന് വന്‍ സ്വീകാര്യത ലഭിച്ചതോടെ മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി കപ്പൽ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.