Tag: kseb
പുരപ്പുറങ്ങളെ പവർ സ്റ്റേഷനുകളാക്കിയാലോ? അരിക്കുളത്ത് സബ്സിഡി നിരക്കിൽ വീടുകളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; വിശദാംശങ്ങൾ
അരിക്കുളം: പുരപ്പുറങ്ങളിൽ സബ്‌സിഡിനിരക്കിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി അരിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ ഡിസംബർ 31 വരെ സൗജന്യ രജിസ്ട്രേഷനായുള്ള സൗകര്യം ആരംഭിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. താല്പര്യമുള്ള ഗാർഹിക ഉപഭോക്താക്കൾ കൺസുമർ നമ്പറും ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുമായി പ്രവൃത്തി ദിവസങ്ങളിൽ സെക്ഷൻ ഓഫിസിൽ എത്തിയാൽ സൗജന്യമായി
ബോധവത്കരണ ക്ലാസും ഉപഭോക്താക്കള്‍ക്ക് സമ്മാനദാനവും; ദേശീയ ഊര്‍ജ സംരക്ഷണ ദിനപരിപാടികള്‍ സംഘടിപ്പിച്ച് കെ.എസ്.ഇ.ബി കൊയിലാണ്ടി
കൊയിലാണ്ടി: ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷനില്‍ ബോധവല്‍ക്കരണ ക്ലാസും ഉപഭോക്താക്കള്‍ക്കുള്ള സമ്മാനദാനവും. സെക്ഷന്‍ എ.പി.പ്രശാന്തന്‍ കെ.പിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ (ഊര്‍ജം) ഇ.കെ.അജിത് നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടി, സീനിയര്‍ സൂപ്രണ്ട് ശശീന്ദ്രന്‍, സബ് എഞ്ചിനിയര്‍ മോഹനന്‍, ഗോപിനാഥ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
മൂടാടിയില്‍ വാഹനങ്ങള്‍ക്കുള്ള രണ്ട് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജം, കൊയിലാണ്ടി ടൗണില്‍ മാത്രമായി മൂന്നിടങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളോട് ചേര്‍ന്ന് ചാര്‍ജിങ് സൗകര്യം; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളത്തിന് ഹരിതോര്‍ജം പദ്ധതിയുടെ ഭാഗമായി മൂടാടി സെക്ഷന്‍ പരിധിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത് രണ്ട് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സൗരോര്‍ജ്ജ നിലയങ്ങളും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ശൃംഖലയും ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂടാടിയിലും ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂടാടി കെ.എസ്.ഇ.ബി ഓഫീസിന്റെ അടുത്തും 17ാം
‘സബ് സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കണം, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം വേണം’; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ (വീഡിയോ കാണാം)
കൊയിലാണ്ടി: സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ്ണ നടത്തി. കൊയിലാണ്ടിയിൽ അപ്രഖ്യാപിത പവർ കട്ട് കാരണം വ്യാപാരികളും ഗാർഹിക ഉപഭോക്താക്കളും സർക്കാർ ഓഫീസുകളും നിശ്ചലമാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ കൊയിലാണ്ടിക്ക് അനുവദിച്ച സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ
കൊയിലാണ്ടി സബ് സ്റ്റേഷന് ഭൂമി കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിൽ; പരിഗണനയിലുള്ളത് മൂന്ന് സ്ഥലങ്ങൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ കെ.എസ്.ഇ.ബി അധികൃതരും ദേശീയ പാത അതോറിറ്റിയും സ്ഥലപരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ ഏത് വേണമെന്ന തീരുമാനം എടുക്കുകയുമാണ് ചെയ്യുകയെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു
ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെളിച്ചമെത്തി; ആനക്കുളത്ത് പിക്കപ്പ് വാന്‍ പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു
കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളത്ത് കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരാണ് തകരാറുകള്‍ പരിഹരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. വടകര
ശ്രദ്ധിക്കൂ… നാളെ കൊയിലാണ്ടിയിൽ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാളെ (ഒക്ടോബർ 12 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ 8:00 മണി മുതൽ 11:00 മണി വരെ കണയങ്കോട് മുതൽ ബപ്പൻകാട് വരെയും രാവിലെ 8:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ കൊയിലാണ്ടി ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, ബസ് സ്റ്റാന്റ് പരിസരം, മീത്തലക്കണ്ടി, ഐസ് പ്ലാൻറ്
കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും. ബപ്പന്‍കാട് റെയില്‍പാതയ്ക്ക് അടിയിലൂടെ വൈദ്യുത കേബിള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളിലും കോതമംഗലം, മാവിന്‍ചുവട് തുടങ്ങി കണയങ്കോട് മുതല്‍ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന്
കൊല്ലം പിഷാരികാവിനടുത്ത് വൈദ്യുതി ലൈന്‍ പൊട്ടി വീണു, യുവാക്കളുടെ സമയോചിത ഇടപെടലില്‍ ദുരന്തം ഒഴിവാക്കി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കവാടത്തിനു സമീപം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പോകുന്ന ഹൈ ടെന്‍ഷന്‍ലൈനാണ് രാവിലെ പൊട്ടിവീണത്. ദുരന്തം ഒഴിവായത് ഒരു കൂട്ടം ചെറുപ്പക്കാരുടെ സമയോചിത ഇടപെടല്‍ മൂലം. നിരധി ആളുകള്‍ സഞ്ചരിക്കുന്ന വഴികൂടിയാണ് ഇത്. ലൈന്‍ പൊട്ടി വീണത് ശ്രദ്ധയില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ മരളൂര്‍, മനോജ് മുചുകുന്ന്, ശ്രീനി വിയ്യൂര്‍ എന്നിവര്‍ ഇത് വഴി വന്നവരെ
നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹൈവേ നിര്‍മ്മാണത്തിന്റെയും കെ.എസ്.ഇ.ബിയുടെ ലൈന്‍ നിര്‍മ്മാണ പ്രവൃത്തിയുടെയും ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി ടൗണ്‍ ഏരിയ, ബീച്ച് ഭാഗം, കോമത്തുകര, ബപ്പന്‍കാട് എന്നിവിടങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ച തിരിഞ്ഞ് രണ്ട് മണി വരെയാണ് വൈദ്യുതി മുടങ്ങുക.