Tag: Kozhikode

Total 156 Posts

കൊയിലാണ്ടി കോടതിയിലെത്തി മൊഴി നല്‍കി കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി; മൊഴി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍

കൊയിലാണ്ടി: കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നടി കൊയിലാണ്ടി കോടതിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ മൊഴി നല്‍കാനായാണ് അവർ കൊയിലാണ്ടി കോടതിയിലെത്തിയത്. വാട്ട്‌സ്ആപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ

ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ എഴുതാന്‍ പോകുന്നവരാണോ? കോഴിക്കോട്ടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ഏതെല്ലാമാണെന്ന് അറിയാം

കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) കോഴിക്കോട് നടത്തുന്ന രണ്ട് പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. സെപ്റ്റംബര്‍ 26 ന് രാവിലെ 07:15 മുതല്‍ 09:15 വരെ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളാണ് മാറ്റിയത്. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍

ഭയം വേണ്ട, പ്രതിരോധം പ്രധാനം; നിപ പകരുന്നത് എങ്ങനെയെന്നും പ്രതിരോധ മാർ​ഗങ്ങൾ എന്തെല്ലാമെന്നും നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിൽ നിപ വെെറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളിൽ നിന്നും നേരിട്ടോ

കോഴിക്കോട് നിപ്പ സംശയം: രണ്ട് കുട്ടികളുടെ നില ഗുരുതരം; മരുതോങ്കരയിലും ആയഞ്ചേരിയിലും പ്രാദേശിക അവധി

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. നിപ്പയെ തുടര്‍ന്ന് മരിച്ചുവെന്ന് കരുതപ്പെടുന്ന മരുതോങ്കര സ്വദേശിയുടെ മക്കളായ നാല് വയസുകാരന്റെയും ഒമ്പത് വയസുകാരന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതില്‍ ഒമ്പതുകാരന്റെ നില അതീവഗുരുതരമാണ്. ഈ കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അതേസമയം മരിച്ചയാളുടെ ബന്ധുവായ ചികിത്സയിലുള്ള 25

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ഭീതി; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കോഴിക്കോട്. പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളാണ് നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയമുയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരിച്ച വ്യക്തികളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ

കോഴിക്കോട് സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്‍ദാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തായ യുവതി അറസ്റ്റില്‍

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ സുഹൃത്തായ കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന (29) ആണ് അറസ്റ്റിലായത്.

ജീപ്പ് കുറുകെ നിര്‍ത്തി സിനിമാ സ്റ്റൈലില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്; പയ്യന്നൂരില്‍ നിന്ന് മോഷ്ടിച്ച കാര്‍ കോഴിക്കോട് വച്ച് പിടികൂടി

കോഴിക്കോട്: മോഷണം പോയ കാര്‍ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. ഇന്നലെ പുലര്‍ച്ചെ പയ്യന്നൂരില്‍ നിന്ന് മോഷണം പോയ കാറാണ് കോഴിക്കോട് വച്ച് മാറാട് പൊലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എന്‍.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാര്‍ തടഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച മലപ്പുറം പുളിക്കല്‍ കെ.അജിത് (23), ചാലക്കുടി എരയകുടി ചെമ്പാട്ട് ആര്‍.സി.റിയാസ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലും ഉൾപ്പെടെ നിരവധി തൊഴിലവസരങ്ങൾ; വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ച് അറിയാം. അപേക്ഷകള്‍ ക്ഷണിച്ചു കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച്

അവധി കഴിഞ്ഞ് മടങ്ങാന്‍ രണ്ടുദിവസം ബാക്കി; കോഴിക്കോട് സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന്റെ സമീപം കടലില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. മായനാട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. സൈനികനായ അഭിജിത്ത് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെ അഭിജിത്തിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ അഭിജിത്തിന്റെ ബൈക്ക് ഭട്ട് റോഡില്‍

കോഴിക്കോട് ആനക്കുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു, ഒടുവില്‍ പിടിവീണു; യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മോഷ്ടിച്ച ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാക്കള്‍ പിടിയിലായി. കോഴിക്കോട് ആനക്കുളത്തെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളാണ് കുറ്റിപ്പുറത്ത് പിടിയിലായത്. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ് (38), വൈഷ്ണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍