നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് രാവിലെ 10 മണിക്കാണ് അഭിമുഖം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0495-2923213 nam.kerala.gov.in.