പാന്റ്‌സിന്റെ പോക്കറ്റിലും പെര്‍ഫ്യൂം കുപ്പിയിലുമായി കടത്തിയത് 20ലക്ഷം രൂപയുടെ സ്വര്‍ണം; കോഴിക്കോട് സ്വദേശി പിടിയില്‍


കോഴിക്കോട്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. മസ്‌കറ്റില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുള്‍ മുനീറിനെയാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പാന്റ്‌സിന്റെ പോക്കറ്റിലും പെര്‍ഫ്യൂം കുപ്പിയുടെ അടപ്പിനുള്ളിലുമായിട്ടാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

രണ്ടു യാത്രക്കാരില്‍നിന്നായി 774 ഗ്രാം സ്വര്‍ണമാണു പിടികൂടിയത്. അബ്ദുള്‍ മുനീറില്‍നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണവും ദുബായില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് പിടികൂടിയത്. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരന്‍ ചോക്ലേറ്റ് പായ്ക്കറ്റുകളില്‍ മിഠായിയോടൊപ്പം 385 ഗ്രാം സ്വര്‍ണ മിശ്രിതമാണു കടത്തിയത്.