കുറ്റകൃത്യങ്ങള്‍ കുറവ്; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ കോഴിക്കോടും


കോഴിക്കോട്: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോടും. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ പത്താം സ്ഥാനമാണ് കോഴിക്കോടിന്.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ താരതമ്യേന കുറവുളള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത് നഗരങ്ങളിലെ താമസക്കാര്‍ക്ക് സുരക്ഷിതത്വ ബോധമുളവാക്കുന്നതിന് സഹായിക്കുന്നു. കേരളത്തില്‍ നിന്ന് കോഴിക്കോട് മാത്രമാണ് പട്ടികയിലുള്‍പ്പെട്ടത്.

കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ചെന്നൈ, കോയമ്പത്തൂര്‍, സൂറത്ത്, പൂനെ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ്, മുംബൈ, കോഴിക്കോട് എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ നഗരങ്ങള്‍.