Tag: Kozhikode

Total 146 Posts

ലോക ടൂറിസം ദിനം വിപുലമായി ആഘോഷിച്ച് കോഴിക്കോട്; കാണികള്‍ക്ക് ആവേശമായി കാപ്പാട് ബീച്ചിലെ കളരിപ്പയറ്റും, ബേപ്പൂരിലെ മെഹന്ദി ഫെസ്റ്റും

കോഴിക്കോട്: ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വിനോദസഞ്ചാര വകുപ്പാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് ഡി.ടി.പി.സിയും വണ്‍ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി പട്ടംപറത്തലിന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ബേപ്പൂര്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍ കുട്ടികളുമായി

സ്വകാര്യമാളില്‍ പ്രമോഷന്‍ പരിപാടിക്കിടെ യുവനടിക്ക് നേരെ ലൈംഗികാതിക്രമം; നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി

കോഴിക്കോട്: സിനിമാ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. അതിക്രമം നേരിട്ട നടിമാരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദുരനുഭവം തുറന്നു പറഞ്ഞത്. ‘ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന

ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഇകറാര്‍ ആലം (18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ(42), ഇര്‍ഷാദ് (23) എന്നിവരുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ട്രെയിന്‍ യാത്രക്കിടെ പ്രലോഭിപ്പിച്ച് കോഴിക്കോടെത്തിച്ച് മുറിയെടുത്ത് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വാരാണസിയിലെ വീട്ടില്‍നിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക്

വെള്ളപ്പൊക്കത്തിൽ നിന്നും നിന്നും മുക്തി നേടാം, വെള്ളം സ്വാഭാവികമായി ഒഴുകും; കോരപ്പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു

കോഴിക്കോട്: കോരപ്പുഴയിലെ ചളിയും മണലും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി സംബന്ധിച്ചുള്ള ഹൈക്കോടതി കേസുകൾ തീർത്ത് ഹൈഡ്രോളിക് സർവ്വേക്ക് ശേഷമാണ് നിർമ്മാണ പ്രവർത്തി ആരംഭിക്കുക.

ആളൊഴിഞ്ഞ സ്‌റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവിടെയിറങ്ങി കച്ചവടം നടത്തും; ആന്ധ്രയില്‍ നിന്നും ട്രെയിന്‍മാര്‍ഗം കഞ്ചാവ് കോഴിക്കോടെത്തിച്ച് ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചുവില്‍ക്കുന്ന യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ആന്ധ്രയില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് കോഴിക്കോട് എത്തിച്ച് മറിച്ചുവില്‍ക്കുന്ന യുവാവ് പിടിയില്‍. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി ഷിഹാബിനെ (33) ആണ് ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ് ) ഫറോക്ക് പൊലീസും ചേര്‍ന്ന് വലയിലാക്കിയത്. ജില്ലയില്‍ ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച് പരിശോധനകള്‍ കര്‍ശനമായി

കരുതല്‍ നഷ്ടമാകുന്നു, വീണ്ടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ജില്ലയില്‍ പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നു

കോഴിക്കോട്: ജില്ലയില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. കരുതല്‍ ഇല്ലാതാകുന്നതാണ് ഇതിന് കാരണമാകുന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതോടെ മുഖാവരണം ഒട്ടുമിക്കവരും പാടേ ഉപേക്ഷിച്ചു. ഇതും അസുഖം വ്യാപിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നുണ്ട്. നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ 150-200 പേരുടെ വര്‍ധനയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍ എടപ്പാടന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സാമില്‍(26) ബുഷ്റ(38) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3.06 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയില്‍ 1.36 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറഞ്ഞു. ഇതിനുപുറമേ ജിദ്ദയില്‍നിന്നെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന്

കൊലപാതകം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു; എട്ട് മാസത്തിനുശേഷം പ്രതി കോഴിക്കോട് പിടിയില്‍, ഒളിവില്‍ കഴിയവെ തമിഴ്‌നാട്ടിലും കൊലപാതകം നടത്തിയതായി പോലീസ്

കോഴിക്കോട്: കൊലപാതകക്കേസില്‍ എട്ട് മാസത്തിനു ശേഷം പ്രതി പിടിയില്‍. ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. ഫറോക്ക് ചുങ്കം മീന്‍ മാര്‍ക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പില്‍ മടവന്‍പാട്ടില്‍ അര്‍ജ്ജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി സന്ദീപിന്റെ

കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി, വൃത്തിഹീനമായ ഫ്രീസറില്‍ ഭക്ഷണസാധനങ്ങൾ; കോഴിക്കോട്ടെ കുഴിമന്തി കടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

കോഴിക്കോട്: ന​ഗരത്തിലെ കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചിയും വൃത്തിഹീനമായ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കണ്ടെത്തി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ അല്‍ഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. വൃത്തിഹീനമായ ഫ്രീസറില്‍ കണ്ട ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. ചിക്കന്‍ സൂക്ഷിച്ചിരുന്ന

കോഴിക്കോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് പുതിയ പ്രസിഡന്റ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോടിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാരാണ് പുതിയ പ്രസിഡന്റ്. മുന്‍ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ ചേലക്കാട് ഉസ്താദിന്റെ മരണത്തെ തുടര്‍ന്ന് ആണ് പുതിയ ഭരണധികാരിയെ തെരഞ്ഞെടുത്തത്.സെപ്തംബര്‍ 12-ാം തിയ്യതി കോഴിക്കോട് ചേര്‍ന്ന ജില്ലാ മുശാവറ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. summary: Kozhikode Samasta Kerala Jamiatul Ulama