Tag: koyilandy fire force
നന്തി റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്
നന്തി ബസാര്‍: നന്തി റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. തിക്കോടിയിൽ നിന്ന് മൂടാടിക്ക് പോകുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. കാറുടമയായ തിക്കോടി സ്വദേശി ബഷീറും രണ്ട് മക്കളുമാണ്
തിക്കോടി ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം; പണിപ്പെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം അകലെ പാടശേഖരത്തിനുള്ളിൽ ഉള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആരോ തീ ഇട്ടതാണ്
കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു; മുറിച്ച് നീക്കി ഫയർ ഫോഴ്സ്
കൊയിലാണ്ടി: നഗരത്തിൽ മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സായി പെട്രോൾ പമ്പിന് സമീപമാണ് ദേശീയപാതയിൽ മരക്കൊമ്പ് പൊട്ടി വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സേനാംഗങ്ങളായ പി.കെ.ബാബു, ബിനീഷ്, ഇർഷാദ്, അനൂപ്, റഷീദ്, രാജീവ് എന്നിവർ പ്രവര്‍ത്തനത്തിൽ
പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
കൊയിലാണ്ടി: പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വയലിൽ ത പിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ
മൂടാടി വലിയമലയിൽ തീ പിടിത്തം; ഓടിയെത്തി തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്, തീ പിടിക്കുന്നത് മൂന്നാം തവണ
കൊയിലാണ്ടി: മൂടാടി വലിയമലയിൽ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതിൽ നിന്ന് മുകളിലേക്ക് പടർന്നാണ് തീ പിടിത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് തീ അണച്ചു. ഈ വേനൽക്കാലത്ത് ഇത് മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് തീയിടുകയും
പണവും രേഖകളുമടങ്ങിയ പേഴ്സ് വീണുകിട്ടി; കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അണേലക്കടവ് സ്വദേശിയുടെ നല്ല മാതൃക
കൊയിലാണ്ടി: വീണ് കിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി അണേലക്കടവ് സ്വദേശി. ഇരിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്സാണ് അണേലക്കടവ് ചെട്ട്യാറമ്പത്ത് അനിൽ കുമാർ തിരികെയേൽപ്പിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ സഹായത്തോടെയാണ് ഇദ്ദേഹം ഉടമയെ കണ്ടെത്തി പേഴ്സ് തിരിച്ചു നൽകിയത്. ഇരിങ്ങൽ സ്വദേശിനി സ്വപ്ന ശശിയുടെ പേഴ്സാണ് അനിൽ കുമാറിന് വീണുകിട്ടിയത്.
കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; തീ അണച്ച് നാട്ടുകാരും ഫയർ ഫോഴ്സും (വീഡിയോ കാണാം)
നടേരി: കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം. കാവുംവട്ടം മാപ്പിള സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന തെക്ക്-കിഴക്കൻ വെളിയണ്ണൂർ ചല്ലിയുടെ ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് തീ ആളിപ്പടർന്നു. തീ പിടിത്തത്തിൽ വയലരികിൽ ഉണ്ടായിരുന്ന പച്ചക്കറി കൃഷികൾക്ക് നാശം സംഭവിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് തീ ആളിപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ്
ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചു
കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചു. ഗെയിറ്റിന് തെക്കുഭാഗത്ത് റെയില്‍പാതയുടെ കിഴക്കുള്ള പറമ്പിലാണ് തീ പിടിത്തം ഉണ്ടായത്. സമീപത്തെ വീട്ടില്‍ കരിയില കൂട്ടി കത്തിച്ചപ്പോള്‍ കാറ്റടിച്ചാണ് തീ പടര്‍ന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു സംഭവം. തീ കത്തുന്നത് കണ്ട റെയില്‍വേ ജീവനക്കാരനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടന്‍
മേപ്പയ്യൂർ നരക്കോട് കിണറ്റിൽ വീണ് യുവാവ് മരിച്ചു
മേപ്പയ്യൂർ: നരക്കോട് യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ആൾമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായ കിണറ്റിലാണ് ഷിബു വീണത്. വൈകുന്നേരം ഏഴ് മണി മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും പേരാമ്പ്ര ഫയർ
ടാര്‍ വീപ്പയില്‍ വീണ് അവശനായി പട്ടിക്കുഞ്ഞി തുണയായി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന; പട്ടിക്കുഞ്ഞിനെ പൂര്‍വ്വസ്ഥിതിയിലാക്കിയത് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ടാര്‍ വീപ്പയില്‍ വീണ് അപകടാവസ്ഥയിലായ പട്ടിക്കുഞ്ഞിന് കരുതലേകി അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷന്‍ പരിസരത് സൂക്ഷിച്ചിരുന്ന താര്‍ വീപ്പയില്‍ പട്ടിക്കുഞ്ഞ് വീഴുകയായിരുന്നു. തലഭാഗം ഒഴിച്ച് മുഴുവന്‍ താറില്‍ മുങ്ങി നിലയിലായിരുന്നു. വീപ്പയില്‍ നിന്നും പട്ടിയെ പുറത്തെടുത്ത അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ നേരെ ഫയര്‍ സ്റ്റേഷനിലെത്തിച്ചു.