Tag: Koyilandy Bypass
കൊയിലാണ്ടിയില്‍ വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കൊയിലാണ്ടി: വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മേലൂര്‍ ശിവ ക്ഷേത്രത്തിന് സമീപം കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നിടത്താണ് ലോറി മറിഞ്ഞത്. മണ്ണ് കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. തിരുവോണ ദിവസമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സര്‍വ്വീസ് റോഡില്‍ നിന്ന് ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഭാഗത്തേക്ക് ഇറക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു.
‘നിലവിലെ പ്ലാന്‍ പ്രകാരം ഡ്രെയിനേജ് നിര്‍മ്മിച്ചാല്‍ റോഡില്‍ വെള്ളക്കെട്ടാകും’; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രൈയിനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രെയിനേജ് (ഓട) നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. മുത്താമ്പി റോഡില്‍ നിലവിലുള്ള ഡ്രെയിനേജ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ഡ്രെയിനേജുമായി ബന്ധിപ്പാതെ നിര്‍മ്മിക്കുന്നതിനാലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്. മുത്താമ്പി റോഡിന് സമാന്തരമായി നിലവിലുള്ള ഡ്രെയിനേജില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വെള്ളം ഒഴുകിയെത്തും. ഈ ഡ്രെയിനേജ് ബൈപ്പാസിന്റെ
ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു
കൊയിലാണ്ടി: മൂടാടി-ഹിൽബസാർ റോഡിൽ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിപ്പാതയ്ക്കായുള്ള തൂണുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മിക്കുമ്പോൾ മൂടാടി-ഹിൽബസാർ റോഡ് അടയ്ക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്ന് മൂടാടി
നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്ന വാഗാഡ് കമ്പനിയുടെ ടോറസുകൾക്ക് അധികാരികൾ ബ്രേക്കിടണമെന്ന് മുസ്ലിം യൂത്ത് ലീഗ്
കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ യിലാണ്ടിയുടെ നിരത്തുകളിലൂടെ ‘മരണ’ ഓട്ടം നടത്തുകയാണെന്ന് മുസ്ലിം യൂത്ത് ലൂഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. ഏതു നിമിഷവും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടങ്ങൾ വരുത്തിവെക്കാവുന്ന രീതിയിലാണ് വാഹനങ്ങൾ അലക്ഷ്യമായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പരക്കം പായുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. അപകടകരമായി ഓടിച്ച
ദേശീയപാതാ വികസനം: മുചുകുന്ന് റോഡ്, ഹില്‍ബസാര്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുമെന്ന് എന്‍.എച്ച്.എ.ഐ
കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. നേരത്തേയുള്ള പ്ലാനില്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുക. നിലവിലുള്ള ദേശീയപാതയിലെയും പുതുതായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതയിലുമാണ് വിവിധ അണ്ടര്‍പാസുകള്‍ വരുന്നത്. ദേശീയപാതാ വികസനത്തിന്റെയും കൊയിലാണ്ടി ബൈപ്പാസിന്റെയും ആദ്യ പ്ലാനില്‍ അണ്ടര്‍പാസ് ഇല്ലാതിരുന്ന അയനിക്കാട്, പെരുമാള്‍പുരം, തിക്കോടി പഞ്ചായത്ത് പരിസരം, മൂടാടി-ഹില്‍ബസാര്‍ റോഡ്, ആനക്കുളം
ബൈപ്പാസ് നിർമ്മാണം തടഞ്ഞുള്ള പ്രതിഷേധം ഫലം കണ്ടു; മരളൂർ-പനച്ചികുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു
കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി മരളൂർ പനച്ചിക്കുന്ന് റോഡ് മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണ പ്രവൃത്തി തടഞ്ഞാണ് പ്രതിഷേധിച്ചത്. തുടർന്ന് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചത്. ദേശീയപാത ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായി
വെള്ളക്കെട്ട് പരിഹരിക്കാൻ കൾവെർട്ടുകൾ, ഫൂട്-ഓവർ ബ്രിഡ്ജുകൾ; ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലുള്ള പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി എൻ.എച്ച്.എ.ഐ അധികൃതർ എത്തി, വിവിധ ഉറപ്പുകൾ ഇങ്ങനെ
മൂടാടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തിയിലെ ഇരുപതാം മൈൽ വരെയുള്ള ഭാഗങ്ങളിലാണ് അധികൃതർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം സന്ദർശിച്ചത്. ഗോഖലെ സ്കൂൾ പരിസരത്ത് പഞ്ചായത്ത് റോഡ് തടയപ്പെടുന്ന പ്രശ്നത്തിന് ഇവിടെ സർവീസ് റോഡ് ഇല്ലാത്ത
മഴ പെയ്താൽ ഒറ്റപ്പെടുന്നത് 150 ഓളം കുടുംബങ്ങൾ, വഴിയാകെ കാൽനട പോലും അസാധ്യമാകും വിധം ചെളി; കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണം കാരണം ദുരിതത്തിലായി മരളൂരിലെ ജനങ്ങൾ
കൊയിലാണ്ടി: നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നീളുന്ന കൊയിലാണ്ടി ബൈപ്പാസിന്റെ നിർമ്മാണത്തെ തുടർന്ന് ദുരിതത്തിലായി മരളൂർ പ്രദേശത്തെ ജനങ്ങൾ. മഴ പെയ്യുന്നതോടെ കാൽനട പോലും അസാധ്യമാകും വിധം ചെളി രൂപപ്പെടുന്നതോടെ പ്രദേശമാകെ ഒറ്റപ്പെട്ട അവസ്ഥയാണ്. 150-ഓളം കുടുംബങ്ങളാണ് മരളൂർ പ്രദേശത്ത് റെയിലിനും ബൈപ്പാസിനും ഇടയിൽ താമസിക്കുന്നത്. വാഹനങ്ങൾ പോകാൻ പറ്റാത്തവിധം ഇവിടെ റോഡിൽ ചെളിനിറഞ്ഞ അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾ
‘കുടിവെള്ളം കിട്ടിയിട്ട് മതി ബൈപ്പാസ് നിർമ്മാണം’; കൊല്ലം കുന്ന്യോറമലയില്‍ കുടിവെള്ള ടാങ്കും പൈപ്പും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം, ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞു
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞ് സി.പി.എമ്മിന്റെ പ്രതിഷേധം. പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പും ടാങ്കും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രതിഷേധം. സി.പി.എം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിര്‍മ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമലയിലെ കുടിവെള്ള ടാങ്കും വിതരണ പൈപ്പ് ലൈനും നീക്കിയത്. ഈ
കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തൽ വ്യാപകമാവുന്നു: പരിശോധനയിൽ വെള്ളക്കെട്ട് നികത്തിയത് കണ്ടെത്തി, വാഗാഡിന്റെ ലോറി കസ്റ്റഡിയിൽ
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നുവെന്ന പരായിതിയിൽ പരിശോധന നടത്തി അധികൃതർ. ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കൾ ഉള്ളിയേരി വില്ലേജിലെ ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയോട് ചേർന്നുള്ള വെള്ളക്കെട്ടിലും കണയങ്കോട് പാലത്തിന് സമീപത്ത് പുഴയിലും നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തി. സാധനങ്ങൾ പുഴയിലേക്ക് എത്തിച്ച